????????????? ?????? ????????, ?????? ??????????????? ???? ?????????????, ???????? ???????? ????????

ബാലന്‍ ഡിഓര്‍: അവസാന അങ്കത്തിന് മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മറും

സൂറിക്: ഈ വര്‍ഷത്തെ ഫിഫ ബാലന്‍ ഡി ഓര്‍ പുരസ്കാരത്തിനുള്ള അവസാന കരട് പട്ടികയിലും രണ്ടുസ്ഥാനങ്ങള്‍ സുരക്ഷിതം, ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഒപ്പം മത്സരിക്കാന്‍ നെയ്മറും കൂടി എത്തിയതോടെ ലോകതാരപ്പട്ടത്തിനായുള്ള മത്സരചിത്രം തെളിഞ്ഞു. 23 താരങ്ങളില്‍നിന്ന് മൂന്നുപേരുടെ പട്ടിക തിങ്കളാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. 2016 ജനുവരി 11ന് സൂറിക്കില്‍ ജേതാവിനെ പ്രഖ്യാപിക്കും. രണ്ട് ബാഴ്സലോണ താരങ്ങള്‍ അടങ്ങുന്ന മത്സരത്തില്‍ മെസ്സിക്കാണ് ഇത്തവണ മുന്‍തൂക്കം.

ബാഴ്സലോണയെ ട്രെബ്ള്‍ കിരീടത്തിലേക്ക് നയിച്ചതാണ് മെസ്സിയുടെ സാധ്യത വര്‍ധിപ്പിക്കുന്നത്. സൂറിക്കില്‍ മെസ്സി വീണ്ടും ലോകതാരമായാല്‍, അഞ്ചുതവണ ബാലന്‍ ഡി ഓര്‍ ഉയര്‍ത്തുന്ന ആദ്യ താരമെന്ന ബഹുമതിയും സ്വന്തമാകും. നിലവിലെ ജേതാവായ ക്രിസ്റ്റ്യാനോയാകട്ടെ ഹാട്രിക് മോഹത്തിലാണ്. നാല് ബാലന്‍ ഡി ഓര്‍ എന്ന മെസ്സിയുടെ നേട്ടത്തിനൊപ്പം റയല്‍ മഡ്രിഡ് സൂപ്പര്‍താരം എത്തുകയും ചെയ്യും.മുന്‍ ജേതാക്കള്‍ക്കൊപ്പം ഏറ്റുമുട്ടാന്‍ ഇത്തവണ നറുക്കുവീണ നെയ്മര്‍, ഈ മത്സരത്തില്‍ ആദ്യമാണ്. ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് ബാഴ്സയെ നയിച്ചതില്‍ പ്രമുഖ പങ്കുവഹിച്ച നെയ്മര്‍, ഫൈനലിലുള്‍പ്പെടെ 10 ഗോളുകള്‍ നേടിയിരുന്നു. ലാ ലിഗയില്‍ ഗോള്‍പട്ടികയില്‍ റൊണാള്‍ഡോക്കും (48) മെസ്സിക്കും (43) പിറകില്‍ മൂന്നാമതുമത്തെി (22). ഫതുടര്‍ച്ചയായ ആറാം വര്‍ഷവും ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍നിന്ന് ഒരുതാരവും അവസാന പട്ടികയില്‍ ഇടംനേടിയില്ല. ഏറ്റവുമൊടുവില്‍ 2005ല്‍ ഫ്രാങ്ക് ലാംപാര്‍ഡാണ് അവസാന മൂന്നില്‍ ഇടംപിടിച്ച ഇംഗ്ളീഷുകാരന്‍.വനിതാ വിഭാഗത്തില്‍ യു.എസിന്‍െറ കാര്‍ലി ലോയ്ഡും ജപ്പാന്‍െറ അത മിയാമയും ജര്‍മനിയുടെ സെലിയ സാസിക്കുമാണ് അവസാന പട്ടികയില്‍.

പുഷ്കാസ് പുരസ്കാരം: മത്സരത്തിന് മെസ്സിയും ലിറയും ഫ്ലോറൻസിയും

ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരത്തിന് ബാഴ്സലോണ സൂപ്പര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസ്സിയും ബ്രസീലിയന്‍ താരം വെന്‍ഡല്‍ ലിറയും റോമയുടെ അലക്സാണ്ട്രോ ഫ്ളോറന്‍സിയും മാറ്റുരക്കും.
അത്ലറ്റിക് ക്ളബിനെതിരെ കോപ ഡെല്‍ റെ ഫൈനലില്‍ നേടിയ ഗോളാണ് മെസ്സിക്ക് നാമനിര്‍ദേശം നേടിക്കൊടുത്തത്. മധ്യവരയില്‍നിന്ന് മൂന്നു പ്രതിരോധനിരക്കാരെ വെട്ടിച്ച് മുന്നേറി ബോകിസിനുള്ളില്‍നിന്ന് തൊടുത്ത ഗോളിനാണ് നാമനിര്‍ദേശം.
സെപ്റ്റംബറില്‍ ബാഴ്സലോണക്കെതിരെ വലതുവിങ്ങില്‍ മധ്യവരക്ക് തൊട്ടടുത്തുനിന്ന് തൊടുത്തുവിട്ട ലോങ്റേഞ്ചറില്‍ പിറന്ന ഗോളാണ് ഫ്ളോറന്‍സിക്ക് മത്സരത്തില്‍ ഇടംനല്‍കിയത്. അക്രോബാറ്റിക് മികവിലൂടെ ഗൊയിനേഷ്യ എന്ന ക്ളബിനുവേണ്ടി നേടിയ ഗോളാണ് ലിറയെ അവസാന പട്ടികയിലത്തെിച്ചത്.

മികച്ച കോച്ചാവാന്‍ മുന്നില്‍ ലൂയിസ് എന്‍റിക്

ഈ വര്‍ഷത്തെ മികച്ച കോച്ചിനെ കണ്ടത്തെുന്നതിനുള്ള അവസാന മൂന്നുപേരുടെ പട്ടികയും ഫിഫ പ്രസിദ്ധീകരിച്ചു. ബാഴ്സലോണയുടെ ലൂയിസ് എന്‍റിക്, ബയേണ്‍ മ്യൂണിക്കിന്‍െറ പെപ് ഗ്വാര്‍ഡിയോള, ചിലിയുടെ ജോര്‍ജെ സാംപോളി എന്നിവരാണ് മത്സരരംഗത്ത്. നിലവിലെ ജേതാവായ ജര്‍മന്‍ കോച്ച് ജോഅഹിം ലോവിനും പ്രീമിയര്‍ ലീഗും കാപിറ്റല്‍ വണ്‍ കപ്പ് ജേതാവുമായ ചെല്‍സിയുടെ ജോസെ മൗറീന്യോക്കും അന്തിമപട്ടികയില്‍ ഇടം കിട്ടിയില്ല. ബാഴ്സയെ ട്രെബ്ള്‍ വിജയത്തിലേക്ക് നയിച്ച പ്രകടനത്തിന്‍െറ ബലത്തില്‍ ലൂയിസ് എന്‍റിക്കായിരിക്കും ഈ വര്‍ഷത്തെ ജേതാവെന്നാണ് വിലയിരുത്തപ്പെടുന്നത്. വനിതാ ടീം വിഭാഗത്തില്‍ ലോകകപ്പ് ജേതാക്കളായ യു.എസിന്‍െറ കോച്ച് ജില്‍ എല്ലിസ്, ഇംഗ്ളണ്ടിന്‍െറ മാര്‍ക് സാംപ്സണ്‍, ജപ്പാന്‍െറ നൊറിയോ സസാക്കി എന്നിവര്‍ക്കാണ് നാമനിര്‍ദേശം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.