Posted On
date_range Updated On
date_range ലാ ലിഗയില്‍ റയലിന് ജയം
ഐബര്‍: സ്പാനിഷ് ലാ ലിഗയിലെ എവേ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിന് ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗാരത് ബെയ്ലും ലക്ഷ്യംകണ്ട മത്സരത്തില്‍ ഐബറിനെ 2-0ത്തിനാണ് റയല്‍ തോല്‍പിച്ചത്.
ജയത്തോടെ, ലീഗില്‍ ഒന്നാമതുള്ള ബാഴ്സലോണയുമായി പോയന്‍റ് വ്യത്യാസം ആറാക്കി കുറക്കാനും റയലിനായി. 43ാം മിനിറ്റില്‍ ലൂക മോഡ്രിച്ചിന്‍െറ കോര്‍ണര്‍ ഹെഡറിലൂടെയാണ് ബെയ്ല്‍ വലയിലത്തെിച്ചത്.
രണ്ടാംപകുതിയുടെ തുടക്കത്തില്‍ ക്രിസ്റ്റ്യാനോക്ക് ഒരു സുവര്‍ണാവസരം നഷ്ടമായെങ്കിലും മത്സരം അവസാനത്തോടടുക്കവേ സൂപ്പര്‍താരം ഗോള്‍ പട്ടികയില്‍ ഇടംപിടിച്ചു. 82ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയുടെ ഗോള്‍ പിറന്നത്. ലീഗില്‍ മൂന്നാമതുള്ള റയലിന് 13 മത്സരങ്ങളില്‍നിന്ന് 27 പോയന്‍റായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.