ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വലയെറിഞ്ഞ ബാഴ്സലോണ സ്ട്രൈക്കറെ ചെല്‍സി റാഞ്ചി. ബാഴ്സ ആവശ്യപ്പെട്ട 30 ദശലക്ഷം യൂറോ നല്‍കാന്‍ മാഞ്ചസ്റ്റര്‍ മടിച്ചുനിന്നപ്പോഴാണ് ചെല്‍സി ഇടപെട്ട് സ്പാനിഷ് സൂപ്പര്‍താരത്തെ സ്വന്തമാക്കിയത്. ഇടപാട് ഏതാണ്ട് പൂര്‍ണമായെന്നാണ് റിപ്പോര്‍ട്ട്. ബാഴ്സ ആവശ്യപ്പെട്ട തുക നല്‍കാമെന്ന് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ സമ്മതിക്കുകയും ചെയ്തു. പുതിയ താരങ്ങള്‍ക്കു പിന്നാലെ ഇല്ളെന്നായിരുന്നു ചെല്‍സി കോച്ച് ജോസ് മൗറീന്യോ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയത്. എന്നാല്‍, പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഡീഗോ കോസ്റ്റ ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയതോടെയാണ് മൗറീന്യോയുടെ തിരക്കിട്ട നീക്കം. ഇതോടെ, വെയ്ന്‍ റൂണിക്ക് പങ്കാളിയെ തേടുന്ന യുനൈറ്റഡ് കോച്ച് ലൂയി വാന്‍ഗല്‍ വെട്ടിലായി. ഏഴു വര്‍ഷംകൊണ്ട് നിരവധി കിരീടനേട്ടങ്ങളോടെയാണ് പെഡ്രോ ബാഴ്സ വിടുന്നത്. ഏറ്റവും ഒടുവിലായി കറ്റാലന്‍പടയെ യുവേഫ സൂപ്പര്‍കപ്പിലും ജേതാക്കളാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.