ഹോഗന്‍ എഫ്രയിം ബ്ളാസ്റ്റേഴ്സിലേക്ക്

കൊച്ചി: വെസ്റ്റ് ഹാം മുന്‍ സ്ട്രൈക്കര്‍ ഹോഗന്‍ എഫ്രയിം ബ്ളാസ്റ്റേഴ്സ് നിരയിലത്തെിയേക്കും. താരവുമായി അവസാനവട്ട ചര്‍ച്ചയിലാണ് ടീം. ബ്ളാസ്റ്റേഴ്സിനായി കളിക്കാന്‍ ഹോഗന്‍ താല്‍പര്യം അറിയിച്ചതായാണ് ലഭിക്കുന്ന വിവരം. ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. വെസ്റ്റ് ഹാം, ക്വീന്‍സ് പാര്‍ക് റേഞ്ചേഴ്സ്, ടൊറന്‍േറാ എഫ്.സി ക്ളബുകള്‍ക്കായി കളിച്ചിട്ടുള്ള ഹോഗന്‍ വൈക്കാമ്പ് വാണ്ടറേഴ്സിനായാണ് കളിച്ചുകൊണ്ടിരുന്നത്. അണ്ടര്‍ 16, 17, 18, 19 ടീമുകളില്‍ ഇംഗ്ളണ്ടിനായി കളിച്ചിട്ടുള്ള ഹോഗന്‍ 2005ല്‍ അണ്ടര്‍ 17 ടീമിനായി യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് കളികളില്‍നിന്നായി രണ്ട് ഗോളും നേടിയിരുന്നു. വൈക്കാമ്പ് വാണ്ടറേഴ്സുമായുള്ള പുതിയ കരാറില്‍ താരം ഒപ്പുവെച്ചിട്ടില്ല എന്നതാണ് ബ്ളാസ്റ്റേഴ്സിന്‍െറ പ്രതീക്ഷകളെ വളര്‍ത്തുന്നത്. കൂടാതെ, ബ്ളാസ്റ്റേഴ്സിന്‍െറ ട്വിറ്റര്‍ അക്കൗണ്ട് താരം പിന്തുടരാന്‍ തുടങ്ങിയതും ശുഭസൂചനയായാണ് കാണുന്നത്. സെപ്റ്റംബര്‍ പത്താണ് മുഴുവന്‍ അംഗ ടീമിനെ പ്രഖ്യാപിക്കുന്നതിന് ഫ്രാഞ്ചൈസികള്‍ക്ക് അനുവദിച്ച സമയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.