കക്ക ബ്രസീല്‍ ടീമില്‍ മടങ്ങിയെത്തി

റിയോ ഡെ ജനീറൊ: സെപ്റ്റംബറില്‍ കോസ്റ്ററീകക്കും യു.എസിനുമെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കായുള്ള ബ്രസീല്‍ ടീമില്‍ വെറ്ററന്‍ താരം കക്കയും. ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ്പെ കൗട്ടിനോക്ക് പുറത്തേക്കുള്ള വഴികാട്ടിയാണ് കോച്ച് ദുംഗ കക്കയെ ടീമില്‍ തിരികെയത്തെിച്ചത്. പ്രീമിയര്‍ ലീഗ് പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ സ്റ്റോക് സിറ്റിക്കെതിരെ ഗോള്‍നേടി ലിവര്‍പൂളിനെ ജയത്തിലത്തെിച്ചതിന് ദിവസങ്ങള്‍ക്കകമാണ് ദേശീയ ടീമില്‍നിന്ന് കൗട്ടിനോ പുറത്തായത്. ഈ വര്‍ഷത്തെ കോപ അമേരിക്ക ടീമിലേക്ക് കക്കയെ ദുംഗ പരിഗണിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ജപ്പാനെതിരായ മത്സരത്തിലാണ് 33 കാരന്‍ അവസാനമായി കളിച്ചത്.
കക്കക്കുപുറമെ ഹള്‍ക്ക്, ലൂകാസ് മൗറ എന്നിവരും മഞ്ഞക്കുപ്പായത്തിലേക്ക് തിരിച്ചത്തെി. 24 അംഗ ടീമില്‍ ഗോള്‍കീപ്പര്‍ അലിസണ്‍, ഫുള്‍ ബാക്ക് ഡഗ്ളസ് സാന്‍േറാസ്, മിഡ്ഫീല്‍ഡര്‍ ലൂകാസ് ലിമ എന്നിവര്‍ പുതുമുഖങ്ങളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.