സഹീർ ഖാനും സഗരിക ഖഡ്​ഗെയും വിവാഹിതരായി

മുംബൈ: മുൻ ഇന്ത്യൻ ഫാസ്​റ്റ്​ ബൗളർ സഹീർ ഖാനും ബോളിവുഡ്​ നടി സാഗരിക ഖഡ്​ഗെയും വിവാഹിതരായി. ഇന്ന്​ രാവിലെയാണ്​ ഇരുവരുടെയും വിവാഹം രജിസ്​റ്റർചെയ്​തത്​. നവംബർ 27ന്​ മുംബൈ താജ്​ ഹോട്ടലിൽ സിനിമാ- ക്രിക്കറ്റ്​ മേഖലയിലുള്ളവർക്കായി വിരുന്ന്​ സംഘടിപ്പിക്കും. ഇൗ വർഷം ഏപ്രിലിലാണ്​ സാഗരികയെ വിവാഹം ചെയ്യാൻ പോകുന്ന കാര്യം സഹീർ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്​. 

ഷാറൂഖ്​ ഖാൻ നായകനായ ചക്​ദേ ഇന്ത്യയിലൂടെയാണ്​ സാഗരിക ശ്രദ്ധ നേടിയത്​. 2011ലെ ലോകക്കപ്പ്​ വിജയം ഇന്ത്യക്ക്​ നേടി കൊടുക്കുന്നതിന്​ സുപ്രധാന പങ്കുവഹിച്ചത് പരമ്പരയിലാകെ 21 വിക്കറ്റ്​ നേടിയ സഹീർ ഖാനായിരുന്നു. മോശം ​േഫാമും പരിക്കും മൂലം 2015 ലാണ്​ ഇന്ത്യയുടെ ഇടംകൈയൻ ബൗളർ അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിക്കുന്നത്​. അതിനകം 92 ടെസ്​റ്റുകളിൽ നിന്നായി 311 വിക്കറ്റുകളും 200 ഏകദിനങ്ങളിൽ നിന്നായി 282 വിക്കറ്റുകളും സ്വന്തമാക്കി. ഇന്ത്യക്കായി 17 T20യും കളിച്ചിട്ടുണ്ട്​. 

Tags:    
News Summary - Zaheer Khan Gets Married To Sagarika Ghatge -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.