Posted On
date_range Updated On
date_range ഇന്ത്യ- പാക് ആരാധകരുടെ ഹൃദയം കവർന്ന് ചഹല്‍
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ പാക്ക് പോരിനിടെ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കവർന്ന് യുസ്വേന്ദ്ര ചാഹൽ. 42ാം ഓവറിൽ പാക് താരം ഉസ്മാന്‍ ഖാന്‍ വിക്കറ്റിനിടയില്‍ ഓടുന്നതിന് ഷൂവിന്റെ മുറുക്കമില്ലായ്മ തടസമായി. ഇതോടെ ചഹാല്‍ മുട്ടുകുത്തി ഉസ്മാന്റെ ഷൂവിന്റെ ചരട് കെട്ടികൊടുത്തു.
എതിര്‍ താരത്തിനോട് മാന്യത പുലര്‍ത്തിയ ചഹാലിനെ അഭിനന്ദിച്ച് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അഭിനന്ദനവുമായി എത്തിയത്. മുമ്പ് പാക് വനിതാ ക്രിക്കറ്റ് താരം അനാ അമിൻ ഇന്ത്യയുടെ ഹംപ്രീത് കൗറിന്റെ ഷൂവിൻറെ ചരട് കെട്ടികൊടുക്കുന്ന ചിത്രവും ഇതോടെ വൈറലാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.