അഫ്ഗാനെതിരെ ഒാസീസിന് അനായാസ ജയം
ബ്രിസ്േറ്റാൾ: ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ലോക ചാമ്പ്യന്മാർക്ക് അനായാസ ജയം. പുതുമുഖമായ അഫ്ഗാനിസ്താെൻറ വെല്ലുവിളി ഏഴു വിക്കറ്റിന് മറികടന്നാണ് ഒാസീസിെൻറ തുടക്കം. ആദ്യം ബാറ്റുചെയ്ത അഫ്ഗാൻ തുടക്കത്തിലെ തകർച്ചയിലും പൊരുതി നിന്നതോടെ 38.2 ഒാവറിൽ 207റൺസെടുത്ത് പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ ആരോൺ ഫിഞ്ച് (66), ഡേവിഡ് വാർണർ (89 നോട്ടൗട്ട്) എന്നിവരുടെ മികവിൽ 34.5 ഒാവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ഫിഞ്ചിന് പുറമെ, ഉസ്മാൻ ഖവാജ (15), സ്റ്റീവ് സ്മിത്ത് (18) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. വാർണർ മാൻഒാഫ്ദ മാച്ചായി.
ഒാപണർമാരെ രണ്ട് ഒാവറിനുള്ളിൽ നഷ്ടമായ അഫ്ഗാനിസ്താനെ മധ്യനിരയാണ് കരകയറ്റിയത്. റഹ്മത്ത് ഷാ (43), നജീബുല്ല സദ്റാൻ (51), ഹഷ്മത്തുല്ല ഷാഹിദി (18), ഗുൽബദിൻ നെയ്ബ് (31), റാഷിദ് ഖാൻ (27) എന്നിവർ ചേർന്ന് 200ലെത്തിച്ചു. പക്ഷേ, ഒാസീസിന് അനായാസമായിരുന്നു ആ സ്കോർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.