വനിത ട്വന്‍റി20 ലോകകപ്പ്; ഇന്ത്യയെ ഹർമൻപ്രീത് കൗർ നയിക്കും

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നടത്തുന്ന വനിതകളുടെ ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിനെ ഹ ർമൻപ്രീത് കൗർ ന‍യിക്കും. 15 അംഗ ടീമിൽ ബംഗാളിൽ നിന്നുള്ള റിച്ച ഘോഷ് ആണ് ഒരേയൊരു പുതുമുഖം. ഫെബ്രുവരി 21 മുതൽ ആസ്ട്രേലിയയിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.

15കാരിയായ ഹരിയാന സ്കൂൾ വിദ്യാർഥി ഷെഫാലി വർമ ഇന്ത്യൻ നിരയിൽ കളിക്കുന്നുണ്ട്. ആഭ്യന്തര-അന്താരാഷ്ട്ര മത്സരങ്ങളിൽ മികവ് തെളിയിച്ച ഷെഫാലിയുടെ ആദ്യ മേജർ ടൂർണമെന്‍റാണ് ട്വന്‍റി20 ലോകകപ്പ്.

ലോകകപ്പിന് മുന്നോടിയായി ആസ്ട്രേലിയയുമായി നടക്കുന്ന പരമ്പരയ്ക്കുള്ള ടീമിൽ നുസത് പർവീനിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി 31നാണ് പരമ്പര തുടങ്ങുക.

Tags:    
News Summary - Women's ICC T20 World Cup: Harmanpreet Kaur to lead India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.