പുരുഷൻമാർക്കും വനിതകൾക്കും തുല്യ സമ്മാനത്തുക; ചരിത്ര നീക്കവുമായി ​െഎ.സി.സി

പണമൊഴുകുന്ന ​കായിക വിനോദമാണ്​ ക്രിക്കറ്റ്​. പക്ഷെ ക്രിക്കറ്റ്​ കളിച്ച്​ കൂടുതൽ പണം വാരുന്നത്​ പുരുഷൻമാരാണ്​. ക്രിക്കറ്റിലേക്ക്​ വനിതകൾ കടന്ന്​ വന്നിട്ട്​ കാലങ്ങളായെങ്കിലും മുഖ്യധാരയിൽ അവർക്കുള്ള പ്രാധിനിധ്യം കുറവായിരുന്നു. വനിതാ താരങ്ങൾക്ക്​ ലഭിക്കുന്ന പ്രതിഫലമാക​െട്ട പുരുഷൻമാരുടെ നാലിലൊന്നും. 

െഎ.സി.സിയുടെ പുതിയ നീക്കം ചരിത്രപരമാകുന്നത്​ ഇവിടെയാണ്​. ആസ്​ത്രേലിയയിൽ 2020ൽ നടക്കുന്ന വനിതകളുടെയും പുരുഷൻമാരുടെയും ട്വൻറി20 ലോകകപ്പി​​​െൻറ സമ്മാനത്തുകയാണ്​ തുല്യമായി നൽകുക. ​െഎ.സി.സിയുടെ തീരുമാനം വലിയ കയ്യടിയോടെയാണ് കായിക​ ലോകം സ്വീകരിച്ചത്​. സമ്മാനത്തുക എത്രയാണെന്ന്​ തീരുമാനിച്ചിട്ടില്ല.

2020 ഫെബ്രുവരി 21നാണ്​ വനിതാ ട്വൻറി20 ലോകകപ്പ് നടക്കുക​. വനിതാ ദിനമായ മാർച്ച്​ എട്ടിനാണ്​ ഫൈനൽ. ഒക്​ടോബർ 18 മുതൽ പുരുഷൻമാരുടെ ലോകകപ്പും നടക്കും. ഫൈനൽ നവംബർ 25നും. ഇരുവിഭാഗങ്ങളുടെയും ഫൈനൽ മാച്ചുകൾ നടക്കുക മെൽബൺ ക്രിക്കറ്റ്​ ഗ്രൗണ്ടിലായിരിക്കും.  


 

Tags:    
News Summary - Women get same billing as men at World Twenty20 in Australia - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT