ഇതുവരെയുള്ള എെൻറ ഏറ്റവും മികച്ച നേട്ടം. 2011ലെ ലോകകപ്പ് മികച്ച വിജയമായിരുന്നു. സ്വന്തം മണ്ണിൽ നാട്ടുകാർക്കുമുന്നിൽ നേടിയ ആ കിരീടം ഏറെ മഹത്തരമായിരുന്നു. എന്നാൽ, ഇതാണ് കൂടുതൽ പ്രിയപ്പെട്ട വിജയം. മുമ്പ് രണ്ടു തവണ ആസ്ട്രേലിയൻ പര്യടനത്തിനെത്തിയ എനിക്കറിയാം ഇവിടെ ജയം നേടാൻ എത്ര പ്രയാസമാണെന്ന്. ഇത് ചരിത്രനേട്ടമാണെന്നതും മാറ്റുകൂട്ടുന്നു -വിരാട് കോഹ്ലി (ഇന്ത്യൻ ക്യാപ്റ്റൻ)
ഇത് ഞാൻ അംഗമായ മികച്ച ടീം -പുജാര
ഒാസീസ് മണ്ണിൽ പരമ്പര നേട്ടം ഒട്ടും എളുപ്പമല്ല. ടീമിെൻറ കഠിനാധ്വാനത്തിെൻറ വിജയമാണിത്. ഞാൻ അംഗമായ മികച്ച ടീമാണിത്. ഇൗ ടീമിെൻറ ഭാഗമായതിൽ അഭിമാനമുണ്ട്. നന്നായി ബാറ്റ് ചെയ്ത് ടീമിെൻറ വിജയത്തിൽ നിർണായക സംഭാവന അർപ്പിക്കാനായതിൽ സന്തോഷമുണ്ട്. മികച്ച തയാറെടുപ്പിെൻറയും ആത്മവിശ്വാസത്തിെൻറയും ഫലമാണ് മൈതാനത്ത് കണ്ടത് -ചേതേശ്വർ പുജാര (പ്ലെയർ ഒാഫ് ദ സീരീസ്)
ഇന്ത്യയുടെ ബൗളിങ് നിര ലോകോത്തരം -പെയ്ൻ
ഇന്ത്യയുടെ പേസ് ബൗളിങ് നിര ലോക നിലവാരത്തിലുള്ളതാണ്. നിരന്തരം സമ്മർദം ചെലുത്തി പന്തെറിഞ്ഞ അവർക്കെതിരെ സ്കോർ ചെയ്യുക എളുപ്പമായിരുന്നില്ല. മൂന്നു പേരും മികച്ച വേഗത്തിലും തന്ത്രത്തിലുമാണ് പന്തെറിഞ്ഞത് -ടിം പെയ്ൻ (ഒാസീസ് ക്യാപ്റ്റൻ)
83ലെ ലോകകപ്പ് നേട്ടത്തിനൊപ്പം -ശാസ്ത്രി
ഏറെ സംതൃപ്തിയേകുന്ന വിജയം. 1983ലെ ലോകകപ്പ് നേട്ടം, 85ലെ ലോക ചാമ്പ്യൻഷിപ് സീരീസ് വിജയം എന്നിവക്കൊപ്പമോ അതിനും മുകളിലോ വെക്കാവുന്ന ജയമാണിത്. മറ്റു രണ്ടും ഏകദിനങ്ങളിലാണെങ്കിൽ ഇത് ടെസ്റ്റിലാണെന്നതും നേട്ടത്തിെൻറ മാറ്റുകൂട്ടുന്നു -രവി ശാസ്ത്രി (ഇന്ത്യൻ കോച്ച്)
പ്രധാനമന്ത്രിയുടെ അഭിനന്ദനം
ന്യൂഡൽഹി: ഒാസീസ് മണ്ണിൽ ചരിത്രജയം കുറിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ‘‘ആസ്ട്രേലിയയിൽ ഇന്ത്യൻ ക്രിക്കറ്റിന് ചരിത്രനേട്ടം. അർഹിച്ച വിജയം പോരാടി നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനം’’ -മോദി ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.