Posted On
date_range Updated On
date_range രഞ്ജി ട്രോഫിക്കു പിന്നാലെ ഇറാനി ട്രോഫിയും വിദർഭക്ക്; വസീം ജാഫർ കളിയിെല താരം
നാഗ്പുർ: രഞ്ജി ട്രോഫിക്കു പിന്നാലെ ഇറാനി ട്രോഫിയിലും വിദർഭയുടെ മുത്തം. റെസ്റ്റ് ഒാഫ് ഇന്ത്യക്കെതിരായ മത്സരം സമനിലയിലായപ്പോൾ ഒന്നാം ഇന്നിങ്സ് ലീഡ് മികവിലാണ് വിദർഭ കിരീടമണിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത വിദർഭ വസീം ജാഫറിെൻറ ഇരട്ടശതകവും (286) ഗണേഷ് സതീഷ് (120), അപൂർവ് വംഖാഡെ (157) എന്നിവരുടെ സെഞ്ച്വറിയുമായി ഏഴു വിക്കറ്റ് നഷ്ടത്തിൽ 800 റൺസെടുത്തിരുന്നു.
എന്നാൽ, റെസ്റ്റ് ഒാഫ് ഇന്ത്യയുടെ മറുപടി 390ൽ അവസാനിച്ചു. ജി.എച്ച്. വിഹാരിയുടെ (183) സെഞ്ച്വറിയുമായി പൊരുതി. വിദർഭ ഒന്നാം ഇന്നിങ്സിൽ 390 റൺസിെൻറ ലീഡ് സ്വന്തമാക്കി. നാലു വിക്കറ്റ് വീഴ്ത്തിയ ഗണേഷ് ഗുർബാനിയുടെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആതിഥ്യ സർവാതെയുടെയും ബൗളിങ്ങിനു മുന്നിലാണ് റെസ്റ്റ് ഒാഫ് ഇന്ത്യ മുട്ടുമടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.