വാര്‍ണര്‍ കത്തിപ്പടര്‍ന്നു: ആസ്ട്രേലിയക്ക് നേരിയ ലീഡ്

പെര്‍ത്ത്: പന്തുകൊണ്ടുള്ള ആക്രമണത്തിനു പിന്നാലെ ബാറ്റിങ്ങിലും ശൗര്യം പിറന്നപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആസ്ട്രേലിയക്ക് ഒന്നാം ഇന്നിങ്സില്‍ നേരിയ ലീഡ്. 100 പന്തുകളില്‍ നിന്ന് 97 റണ്‍സ് അടിച്ചെടുത്ത വാര്‍ണറുടെയും ഷോണ്‍ മാര്‍ഷിന്‍െറയും (63) മികവിലാണ് ആസ്ട്രേലിയ രണ്ടു റണ്‍സ് മേല്‍ക്കൈ നേടിയത്. രണ്ടാമിന്നിങ്സില്‍ ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടിന് 104 റണ്‍സെടുത്തു. സ്റ്റീഫന്‍ കുക്കിനെയും (12) ഹാഷിം അംലയെയുമാണ് (ഒന്ന്) നഷ്ടമായത്. ജോഷ് ഹേസല്‍വുഡിനും പീറ്റര്‍ സിഡ്ലിനുമാണ് വിക്കറ്റ്. രണ്ടാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ ഡീന്‍ എല്‍ഗറും (46) ജെ.പി ഡുമിനിയുമാണ് (34) ക്രീസിലുള്ളത്.
മിച്ചല്‍ സ്റ്റാര്‍ക്കും ഹേസല്‍വുഡും നിറഞ്ഞാടിയ ഒന്നാമിന്നിങ്സില്‍ ദക്ഷിണാഫ്രിക്കയെ 242 റണ്‍സിന് തീര്‍ത്തെങ്കിലും വലിയ പ്രയത്നത്തിനൊടുവിലാണ് ആതിഥേയര്‍ ലക്ഷ്യം കണ്ടത്തെിയത്. ഓപണിങ് വിക്കറ്റ് കൂട്ടുകെട്ട് തീര്‍ത്ത അടിത്തറ ആസ്ട്രേലിയക്ക് ആശ്വാസത്തിനുള്ള വകയൊരുക്കി. വാര്‍ണറും മാര്‍ഷും തീര്‍ത്ത കൂട്ടുകെട്ടില്‍ പിറന്ന 158 റണ്‍സ് ബലത്തില്‍ ബാറ്റിങ് തുടര്‍ന്ന കങ്കാരുക്കള്‍ തപ്പിയും തടഞ്ഞുമാണ് രണ്ടു റണ്‍സ് ലീഡ് നേടി 244ന് കളി അവസാനിപ്പിച്ചത്.
ദക്ഷിണാഫ്രിക്കയുടെ വെര്‍നര്‍ ഫിലാന്‍ഡറും കേശവ് മഹാരാജും നിയന്ത്രിച്ച ബൗളിങ് ആക്രമണത്തില്‍ ഒരു ഘട്ടത്തില്‍ പതറിപ്പോയ ആസ്ട്രേലിയയുടെ നാലു ബാറ്റ്സ്മാന്മാരാണ് പൂജ്യരായി കൂടാരം കയറിയത്. വെര്‍നര്‍ നാലും കേശവ് മഹാരാജ് മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി. തകര്‍ന്നടിയുമായിരുന്ന കളി ആഡം വോഗ്സും (27) പീറ്റര്‍ നെവിലും (23) ചെറിയ ചെറുത്തുനില്‍പുകള്‍ നടത്തിയാണ് കരകയറ്റിയത്.
Tags:    
News Summary - warnor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.