Posted On
date_range Updated On
date_range കോഹ്ലിയുടെ തീരുമാനം തിരുത്തണമെന്ന് ഷെയ്ൻ വോൺ
മെൽബൺ: ആസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുമായി സൗഹൃദം നിലനിർത്തില്ലെന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്രസ്താവന നിരാശജനകമാണെന്നും ദേഷ്യപ്പെട്ട സമയത്തുണ്ടായ ഇൗ പ്രതികരണം തിരുത്തണമെന്നും ഒാസീസ് സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ. ആസ്ട്രേലിയൻ മാധ്യമേത്താട് പ്രതികരിക്കുകയായിരുന്നു വോൺ. ‘‘ക്രിക്കറ്റിൽ ചില മത്സരങ്ങൾ ഇങ്ങനെയായിരിക്കും. ദേഷ്യംവരുേമ്പാൾ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ പിന്നീട് തെറ്റായിരുന്നുവെന്ന് ബോധ്യമാകും. കാലങ്ങൾക്കുശേഷം അതോർത്ത് ചിരിക്കുമെന്നും ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതുള്ള ഷെയ്ൻ വോൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.