വിജയകരമായ വെസ്റ്റിൻഡീസ് പര്യടനത്തിനു ശേഷം ഷർട്ട് ധരിക്കാതെ ഇന്ത്യൻ ക്രിക്ക റ്റ് ടീം നായകൻ വിരാട് കോഹ്ലി ട്വിറ്ററിൽ പങ്കുവെച്ച ചിത്രമാണിത്. എന്നാൽ, താരം പങ്ക ുവെച്ച ചിത്രത്തേക്കാൾ അതിനടിയിലെ കമൻറുകളും ഷെയറുകളും സമൂഹ മാധ്യമങ്ങളിൽ അതിനെ വൈറലാക്കി.
രാജ്യത്ത് ഗതാഗത നിയമലംഘനങ്ങൾക്ക് ഇൗടാക്കുന്ന വർധിപ്പിച്ച കഴുത്തറുപ്പൻ പിഴകളുമായി ബന്ധപ്പെടുത്തിയാണ് കോഹ്ലിയുടെ ചിത്രം ‘ട്വിറ്ററാറ്റികൾ’ ഉപയോഗപ്പെടുത്തിയത്. ഭീമമായ പിഴയടച്ച ശേഷം സമ്പന്നനായ ക്രിക്കറ്റ് താരത്തിെൻറ അവസ്ഥയെന്ന രീതിയിലാണ് ട്രോളുകൾ.
ഇൗയിടെ, ഹെൽമറ്റ് ധരിച്ചിട്ടും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈവശം വെച്ചില്ലെന്നു കാരണം പറഞ്ഞ് ദിനേഷ് മദാൻ എന്ന വ്യക്തിയിൽനിന്ന് 23,000 രൂപ പിഴ ഇൗടാക്കിയത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചക്ക് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.