കോഹ്ലിയുടെ 'ചലഞ്ച്' സ്വീകരിക്കുന്നു -മോദി

ന്യൂഡൽഹി: വിരാട് കോഹ്ലിയുടെ ഫിറ്റ്നെസ്സ് ചലഞ്ച് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കായിക മന്ത്രി രാജ്യവർധൻ റാത്തോഡാണ് ഫിറ്റ്നസ് ചലഞ്ചുമായി രംഗത്തെത്തിയത്. കോഹ്ലി, സൈന നെഹ്വാൾ, ഹൃത്വിക് റോഷൻ എന്നിവരെ ഫിറ്റ്നസ് ചലഞ്ചിന് വെല്ലുവിളിച്ച് റാത്തോഡ് ട്വീറ്റ് ചെയ്തു. ട്വീറ്റിൽ അദ്ദേഹം വ്യായാമം ചെയ്യുന്ന വിഡി‍യോയും ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് ഇത് സ്വീകരിച്ച് മോദി, ഭാര്യ അനുഷ്ക, ധോനി എന്നിവരെ കോഹ്ലി ചലഞ്ച് ചെയ്തു. 

 

ട്വീറ്റ് കണ്ട പ്രധാനമന്ത്രി വെല്ലുവിളി സ്വീകരിക്കുന്നതായും ഉടൻ താൻ വ്യായാമം ചെയ്യുന്ന വിഡിയോ പങ്കുവെക്കാമെന്നും ട്വീറ്റിൽ കുറിച്ചു. 
Tags:    
News Summary - Virat Kohli Tags Narendra Modi for Fitness Challenge, PM Accepts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT