Posted On
date_range Updated On
date_range 'സഹോദരൻ' ഡിവില്ലിയേഴ്സിന് വൈകാരികമായ സന്ദേശമയച്ച് കോഹ്ലി
ബംഗളൂരു: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച എബി ഡിവില്ലിയേഴ്സിന് വൈകാരികമായ യാത്രയയപ്പ് സന്ദേശമയച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കോഹ്ലി. "എന്‍റെ സഹോദരന് എല്ലാ വിധ ആശംസകളും നേരുന്നു. നിങ്ങളുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ കളി കാണുന്നത് എെൻറ ബാറ്റിങ്ങിന്‍റെ രീതി തന്നെ മാറ്റി. അത്ഭുതകരമായ മുന്നോട്ടുള്ള ഈ യാത്രയിൽ നിങ്ങൾക്കും കൂടുംബത്തിനും എന്‍റെ ആശംസകൾ നേരുന്നതായി കോഹ്ലി ട്വീറ്റ് ചെയ്തു.
കോഹ്ലിയും ഡിവില്ലിയേഴ്സും ദീർഘ കാലമായി െഎ.പി.എൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരിൽ ഒരുമിച്ചാണ് കളിച്ചിരുന്നത്. ബുധനാഴ്ച്ചയാണ് ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.