ബിലാസ്പുർ: വിജയ് ഹസാരെ ട്രോഫി ഏകദിനത്തിൽ ക്വാർട്ടർ കാണാതെ കേരളം പുറത്ത്. മഹാരാഷ്ട്രക്കെതിരെ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ 98 റൺസിന് കേരളം തോറ്റു. മറ്റൊരു നിർണായക മത്സരത്തിൽ ഹിമാചൽ പ്രദേശും തോറ്റതോടെ, ഗ്രൂപ് ബിയിൽനിന്നും മഹാരാഷ്ട്രയും (18 പോയൻറ്), ഡൽഹിയും(16) ക്വാർട്ടറിൽ പ്രവേശിച്ചു. ബംഗാളിനോട് ഹിമാചൽ ആറുവിക്കറ്റിനാണ് േതാറ്റത്.
മഴമൂലം 37 ഒാവറാക്കി ചുരുക്കിയ മത്സരത്തിൽ, അങ്കിത് ഭവൻ(43), നൗഷാദ് ശൈഖ് (76), ദിവ്യങ്ക് ഹിംഗനേക്കർ (37) എന്നിവരുടെ മികവിൽ മഹാരാഷ്ട്ര 273 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിെൻറ വിഷ്ണു വിനോദും (12), അഭിഷേക് മോഹനും (19) പെെട്ടന്ന് പുറത്തായി. സഞ്ജു വി. സാംസൺ (46) പിടിച്ചുനിൽക്കാൻ ശ്രമം നടത്തിയെങ്കിലും മധ്യനിരയിൽ സചിൻ ബേബി (22), സൽമാൻ നിസാർ (12), അരുൺ കാർത്തിക് (23), മുഹമ്മദ് അസ്ഹറുദ്ദീൻ (18) എന്നിവർ കാര്യമായ സംഭാവന നൽകാതെ പുറത്തായതോടെ 29.2 ഒാവറിൽ 175 റൺസിന് കേരളം കൂടാരം കയറി. ജലജ് സക്സേന ഇല്ലാത്തത്കേരളത്തിന് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.