Posted On
date_range Updated On
date_range വിദര്‍ഭ 416
തിരുവനന്തപുരം: തുമ്പ സെന്‍റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി ക്രിക്കറ്റിന്‍െറ മൂന്നാംദിനം 416 റണ്‍സിന് വിദര്‍ഭ ഓള്‍ ഒൗട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അസമിന് 98 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി.വിദര്‍ഭക്കായി ഗണേഷ് സതീഷ് സെഞ്ച്വറി നേടി. 105 റണ്‍സെടുത്ത ഗണേഷ് അരുപ്ദാസിന്‍െറ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ആര്‍.എല്‍. ജംഗിത് (52), ജെ.എം. ശര്‍മ (53), എ.എ. സര്‍വതെ (53) എന്നിവര്‍ വിദര്‍ഭ നിരയില്‍ തിങ്ങി. അസമിനായി സരുപം പര്‍ക്കായ അഞ്ച് വിക്കറ്റ് വീഴ്ത്തി. അസം സ്കോര്‍ 66ല്‍ എത്തിയപ്പോള്‍ ആദ്യവിക്കറ്റ് നഷ്ടമായി. 37 റണ്‍സെടുത്ത പല്ലവ്കുമാര്‍ ദാസാണ് പുറത്തായത്. പിന്നാലെ രാഹുല്‍ ഹസാരികയും (34) വീണു. അമിത് വര്‍മക്കും (അഞ്ച്) അധികനേരം പിടിച്ചുനില്‍ക്കാനായില്ല. മൂന്നാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ റിഷവ് ദാസും തര്‍ജിന്ദന്‍ സിങ്ങുമാണ് ക്രീസില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.