ജയം കേരളത്തിന്​ സമർപ്പിക്കുന്നുവെന്ന്​ കോഹ്​ലി

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ്​ ടെസ്​റ്റിലെ വിജയം പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന്​ സമർപ്പിക്കുന്നുവെന്ന്​ ഇന്ത്യൻ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി. ബുദ്ധിമു​േട്ടറിയ സമയത്തിലുടെയാണ്​ കേരളം കടന്നുപോകുന്നത്​. ഇതാണ്​ കേരളത്തിന്​ നൽകാൻ കഴിയുന്ന ഏറ്റവും നല്ല പിന്തുണയെന്നും വിരാട്​ കോഹ്​ലി പറഞ്ഞു.

ആദ്യത്തെ രണ്ട്​ ടെസ്​റ്റുകളിലെ പരാജയ​ത്തിന്​ ശേഷം ഇതാദ്യമായാണ്​ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യ വിജയിക്കുന്നത്​. 203 റൺസി​​​​െൻറ വമ്പൻ ജയമാണ്​ ഇന്ത്യ സ്വന്തമാക്കിയത്​. വിജയം നേടിയെങ്കിലും പരമ്പരയിൽ ഇംഗ്ലണ്ട്​ 2-1ന്​ മുന്നിട്ട്​ നിൽക്കുകയാണ്​.

Tags:    
News Summary - Victory submit to kerala-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.