Posted On
date_range Updated On
date_range സ്മൃതി മന്ദാന തിളങ്ങി; ട്വൻറി20യിൽ ഇന്ത്യക്ക് ആശ്വാസ ജയം
മുംബൈ: ത്രിരാഷ്ട്ര ട്വൻറി20 ടൂർണമെൻറിൽ ഫൈനൽ കാണാതെ നേരേത്തതന്നെ പുറത്തായ ഇന്ത്യക്ക് അവസാന മത്സരത്തിൽ ആശ്വാസ ജയം. ബൗളർമാരും ബാറ്റിങ്ങിൽ സ്മൃതി മന്ദാനയും തിളങ്ങിയ മത്സരത്തിൽ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് ഇന്ത്യ തോൽപിച്ചു. ആദ്യ മൂന്ന് മത്സരങ്ങളിലും തോറ്റാണ് ഇന്ത്യ ഫൈനൽ കാണാതെ പുറത്തായത്.
മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിനെ ബൗളർമാർ 18.5 ഒാവറിൽ 107 റൺസിന് ഒതുക്കിയിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അനുജ പാട്ടീലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ രാധ യാദവ്, ദീപ്തി ശർമ, പൂനം യാദവ് എന്നിവരുമാണ് ഇംഗ്ലണ്ടിനെ തളച്ചത്.
ഒാപണർ ഡാനിലെ വിയറ്റാണ് (31) ഇംഗ്ലീഷ് നിരയിലെ ടോപ്സ്കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി സ്മൃതി മന്ദാന തിളങ്ങിയപ്പോൾ (41 പന്തിൽ 62), ചെറിയ വിജയലക്ഷ്യം 15.4 ഒാവറിൽ ഇന്ത്യ മറികടന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 20 റൺസെടുത്തു. ശനിയാഴ്ചയാണ് ഇംഗ്ലണ്ട്-ആസ്ട്രേലിയ ഫൈനൽ മത്സരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.