സിഡ്നി: അടുത്തമാസത്തെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ആസ്ട്രേലിയ ഏകദിന ടീമിനെ ടിം പൈനെ നയിക്കും. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും പന്ത് ചുരണ്ടൽ വിവാദത്തിൽപ്പെട്ട് സസ്പെൻഷനിലായതിനെ തുടർന്ന് ടെസ്റ്റ് ടീമിെൻറ താൽക്കാലിക നായകനായി പൈനെ നേരത്തേ നിയോഗിക്കപ്പെട്ടിരുന്നു.
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ഏകദിന പരമ്പരക്കുള്ള 15 അംഗ ടീമിെൻറ ഉപനായകൻ ആരോൺ ഫിഞ്ചാണ്. പരിചയസമ്പന്നരായ ബാറ്റ്സ്മാൻ ഷോൺ മാർഷ്, ഒാഫ് സ്പിന്നർ നതാൻ ലിയോൺ എന്നിവരെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏക ട്വൻറി20 മത്സരത്തിനുള്ള 14 അംഗ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഫിഞ്ചാണ് ക്യാപ്റ്റൻ. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കാരി ഉപനായകനാണ്.
ഏകദിന ടീം: ടിം പൈനെ (ക്യാപ്റ്റൻ), ആരോൺ ഫിഞ്ച് (വൈസ് ക്യാപ്റ്റൻ), ആഷ്ടൺ ആഗർ, അലക്സ് കാരി, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, നതാൻ ലിയോൺ, ഗ്ലെൻ മാക്സ്വെൽ, ഷോൺ മാർഷ്, ജയ് റിച്ചാർഡ്സൺ, കെയ്ൻ റിച്ചാർഡ്സൺ, ഡാർസി ഷോർട്ട്, ബില്ലി സ്റ്റാൻലെയ്ക്, മാർകസ് സ്റ്റോയ്നിസ്, ആൻഡ്രൂ ടൈ.
ട്വൻറി20 ടീം: ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), അലക്സ് കാരി (വൈസ് ക്യാപ്റ്റൻ), ആഷ്ടൺ ആഗർ, ട്രാവിസ് ഹെഡ്, നിക് മാഡിസൺ, ഗ്ലെൻ മാക്സ്വെൽ, ജയ് റിച്ചാർഡ്സൺ, കെയ്ൻ റിച്ചാർഡ്സൺ, ഡാർസി ഷോർട്ട്, ബില്ലി സ്റ്റാൻലെയ്ക്, മാർകസ് സ്റ്റോയ്നിസ്, മിച്ചൽ സ്വെപ്സൺ, ആൻഡ്രൂ ടൈ, ജാക് വിൽഡർമത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.