Posted On
date_range Updated On
date_range തിസാര പെരേര ലങ്കൻ ഏകദിന-ട്വൻറി20 ടീം ക്യാപ്റ്റൻ
ന്യൂഡൽഹി: ഇന്ത്യക്കെതിരായ ഏകദിന-ട്വൻറി20 മത്സരങ്ങളിൽ ശ്രീലങ്കൻ ടീമിനെ തിസാര പെരേര നയിക്കും. നിലവിലെ ക്യാപ്റ്റനായ ഉപുൽ തരംഗയെ മാറ്റിയാണ് തിസാര പെരേരയെ നായകനായി നിയമിച്ചത്. തരംഗക്കു കീഴിൽ ഇന്ത്യ, ദക്ഷിണാഫ്രിക്ക, പാകിസ്താൻ ടീമുകളോട് ടീം കൂട്ടത്തോൽവി ഏറ്റുവാങ്ങിയതോടെയാണ് പുതിയ ക്യാപ്റ്റനെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പരീക്ഷിക്കുന്നത്. ഒാൾറൗണ്ടറായ പെരേര ലങ്കക്കായി 125 ഏകദിനം കളിച്ചിട്ടുണ്ട്. ഡിസംബർ 10നാണ് ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരങ്ങൾക്ക് തുടക്കമാവുന്നത്. 20നാണ് ആദ്യ ട്വൻറി20 മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.