??????? ??????????? ????????????? ??????? ??????????? ???????? ????? ???????? ??????????

മൂന്നാം ഏകദിനം: ലങ്ക​ ബാറ്റ്​ ചെയ്യുന്നു

വിശാഖപട്ടണം: ഇന്ത്യക്കെതിരായ നിർണായകമായ മൂന്നാം ഏകദിനത്തിൽ ബാറ്റങ്ങിനിറങ്ങിയ ലങ്കക്ക്​ ആദ്യ വിക്കറ്റ്​ നഷ്​ടമായി. 13 റൺസെടുത്ത ഗുണതിലകയാണ്​ പുറത്തായത്​. ബുമ്രയുടെ പന്തിൽ ശർമ്മക്ക്​ ക്യാച്ച്​ നൽകിയാണ്​ തിലക പുറത്തായത്​. നേരത്തെ ടോസ്​ നേടിയ ലങ്കയെ ഇന്ത്യ ബാറ്റിങ്ങിനറങ്ങുകയായിരുന്നു. 

 വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ കീ​ഴി​ൽ തു​ട​ർ​ന്നു​വ​ന്ന വി​ജ​യ​ഗാ​ഥ കൈ​വി​ടാ​തി​രി​ക്കു​ക​യെ​ന്ന വെ​ല്ലു​വി​ളി​യാണ്​ മൂന്നാം മൽസരത്തിറിങ്ങുന്ന  പ​ക​ര​ക്കാ​ര​ൻ ക്യാ​പ്​​റ്റ​ൻ രോ​ഹി​തിന്​ മുന്നിലുള്ളത്​​. പ​ര​മ്പ​ര​യി​ലെ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ധ​ർ​മ​ശാ​ല​യി​ൽ ക​ണ്ട ബാ​റ്റി​ങ്​ ദു​ര​ന്തം മൊ​ഹാ​ലി​യി​ലെ ര​ണ്ടാം ​അ​ങ്ക​ത്തി​ൽ പ​രി​ഹ​രി​ച്ച​തി​​​​​​െൻറ ആ​ശ്വാ​സം ഇ​ന്ത്യ​ൻ ഡ്ര​സി​ങ്​ റൂ​മി​ലു​ണ്ട്. രോ​ഹി​ത്​ ഏ​ക​ദി​ന​ത്തി​ൽ മൂ​ന്നാം ഇ​ര​ട്ട സെ​ഞ്ച്വ​റി  നേ​ടി​യ​പ്പോ​ൾ ശി​ഖ​ർ ധ​വാ​നും ശ്രേ​യ​സ്​ അ​യ്യ​റും അ​ർ​ധ​സെ​ഞ്ച്വ​റി​യു​മാ​യി പ്ര​തീ​ക്ഷ ന​ൽ​കി

Tags:    
News Summary - Third one day match-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.