Posted On
date_range Updated On
date_range ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങളുടെ സാഹസിക യാത്ര- VIDEO
ബംഗലൂരു: ബംഗലൂരു ടെസ്റ്റിന് മുന്നോടിയായി മാനസിക സന്തോഷമുണ്ടാക്കാൻ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങൾ സാഹസിക യാത്ര നടത്തി. പൂനെയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള താംഹിനി മലയിലേക്കായിരുന്നു ട്രെക്കിംഗ്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലായിരുന്നു ട്രെക്കിങ്. ട്രെക്കിംഗിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സന്ദർശനം കായികലോകം അറിയുന്നത്. പുണെ ടെസ്റ്റില്‍ ആസ്‌ട്രേലിയയോട് 333 റണ്‍സിന് ദയനീയ തോല്‍വി വഴങ്ങിയ ശേഷമായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ യാത്ര. ശനിയാഴ്ചയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.