വില്യംസണെ മാറ്റി; ഐ.പി.എൽ 2020യിൽ ​സൺറൈസേഴ്​സിനെ നയിക്കുക ഈ സൂപ്പർതാരം

ഇന്ത്യൻ പ്രീമിയർ ലീഗ്​ 2020ൽ കരുത്തരായ‌ സൺ റൈസേഴ്സ് ഹൈദരാബാദിനെ നയിക്കാൻ ന്യൂസിലൻഡ് നായകൻ​ കെയിൻ വില്യംസണില്ല. പകരം ഓസ്ട്രേലിയൻ സൂപ്പർ ബാറ്റ്​സ്​മാൻ ഡേവിഡ് വാർണറായിരിക്കും നായകൻ. ഇക്കാര്യത്തിൽ ഇന്ന്​ ഔദ്യോഗിക പ്രഖ്യാപനമെത്തി. 2016ൽ സൺറൈസേഴ്​സ്​ ​െഎ.പി.എൽ കിരീടമുയർത്തു​േമ്പാൾ നായക സ്ഥാനത്ത്​ വാർണറായിരുന്നു. അതുകൊണ്ടു തന്നെ വാർണർക്ക്​ ഇത്തവണ ക്യാപ്റ്റൻ സ്ഥാനം തിരിച്ചേൽപ്പിക്കുന്നതിൽ ഫ്രാഞ്ചൈസിക്ക്​ മറ്റൊന്ന്​ ആലോചിക്കേണ്ടി വന്നില്ല.

2018ലെ കുപ്രസിദ്ധമായ പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് ദേശീയ ടീമിൽ നിന്നും​ ഐ.പി.എല്ലിൽ നിന്നും പുറത്തായ വാർണർക്ക്​ ഹൈദരാബാദിൻെറ നായക‌സ്ഥാനവും നഷ്ടമായിരുന്നു. വിലക്ക് മാറി തിരിച്ചെത്തിയെങ്കിലും നായക സ്ഥാനം തിരിച്ചേൽപ്പിച്ചിരുന്നില്ല.

Tags:    
News Summary - this superstar is the SRH captain ahead of IPL 2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT