പരിക്കും വിലക്കും മാറും; രാജസ്ഥാൻ റോയൽസിന്​ വേണ്ടി പരിശീലനം തുടങ്ങി സ്​മിത്ത്​

കൈമുട്ടിനേറ്റ പരിക്ക്​ മൂലം ചികിത്സയിലായിരുന്ന ആസ്​ത്രേലിയയുടെ മുൻ നായകൺ സ്റ്റീവ്​ സ്​മിത്ത്​ ​പരിക്ക്​ ഭേദമായി ​െഎ.പി.എല്ലിന്​ വേണ്ടി പരിശീലനം ആരംഭിച്ചു. രാജസ്ഥാൻ റോയൽസി​​​​െൻറ പ്രതീക്ഷയായിരുന്ന സ്​മിത്തിന്​​ പരിക്കിനെ തുടർന്ന്​ ​െഎ.പി.എല്ലിൽ നിന്നും വിട്ടുനിൽക്കേണ്ടി വരുമെന്ന സൂചനയുണ്ടായിരുന്നു. ടീമി​​​​െൻറ നെടുംതൂണായ താരം നെറ്റ്​സിൽ പരിശീലനം ആരംഭിച്ചതോടെ രാജസ്ഥാന്​ ആശ്വാസമായി.

നായകൻ സ്റ്റീവ്​ സ്​മിത്തും ഉപ നായകൻ ഡേവിഡ്​ വാർണറും ​െഎ.പി.എൽ മത്സരങ്ങൾക്ക്​ വേണ്ടി ഫിറ്റായിരിക്കുമെന്ന്​ കരുതുന്നതായി ഒാസീസ്​ കോച്ച്​ ജസ്റ്റിൻ ലാംഗറും പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

ബോളിൽ കൃത്രിമം കാട്ടിയതിന്​ ക്രിക്കറ്റ്​ ആസ്​ത്രേലിയയുടെ സസ്​പെൻഷൻ​ നേരിടുകയാണ്​ ഡേവിഡ്​ വാർണറും സ്​മിത്തും. സസ്പെൻഷൻ മാർച്ച്​ 29ന്​ അവസാനിക്കുന്നതോടെ ഇരുവരും ​െഎ.പി.എല്ലിൽ പ​െങ്കടുക്കും. അതേസമയം സ്​മിത്തി​​​​െൻറ രാജസ്ഥാനും ഡേവിഡ്​ വാർണറുടെ സൺറൈസേഴ്​സ്​ ഹൈദരാബാദും മാർച്ച്​ 29ന് തന്നെ​ ഏറ്റുമുട്ടും. നെറ്റ്​സിൽ പരിശീലനം നടത്തുന്ന വീഡിയോ സ്​മിത്ത്​ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്​ ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - Steve Smith Back In Nets After Elbow Surgery-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT