മ​ദ്യ​പി​ച്ച്​ വാ​ഹ​ന​മോ​ടി​ച്ച്​ അ​പ​ക​ടം: ശ്രീ​ല​ങ്ക​ൻ ക്യാ​പ്​​റ്റ​ൻ ക​രു​ണ​ര​ത്​​നെ അ​റ​സ്​​റ്റി​ൽ

കൊ​ളം​ബോ: മ​ദ്യ​പി​ച്ച്​ വാ​ഹ​ന​മോ​ടി​ച്ച്​ അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​ന്​ ശ്രീ​ല​ങ്ക​ൻ ടെ​സ്​​റ്റ്​ ക്യാ​പ്​​റ്റ​ൻ ദി​മു​ത്​ ക​രു​ണ​ര​ത്​​നെ അ​റ​സ്​​റ്റി​ൽ. ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച​ക്ക്​ കൊ​ളം​ബോ​യി​ലെ ബൊ​റെ​ല്ല​യി​ൽ​വെ​ച്ചാ​ണ്​ ക​രു​ണ​ര​ത്​​ന ഒാ​ടി​ച്ച വാ​ഹ​നം​ ഒ​ാേ​ട്ടാ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച​ത്. അ​പ​ക​ട ​ത്തി​ൽ ഒാ​േ​ട്ടാ ഡ്രൈ​വ​ർ​ക്ക്​ നി​സ്സാ​ര പ​രി​ക്കേ​റ്റു.

തു​ട​ർ​ന്ന്​ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ കാ​ർ ഡ്രൈ​വ​ർ ക​രു​ണ​ര​ത്​​ന മ​ദ്യ​പി​ച്ച​താ​യി തെ​ളി​ഞ്ഞ​തോ​ടെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്​ സ്വ​ന്തം ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. തി​ങ്ക​ളാ​ഴ്​​ച കോ​ട​തി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​വാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കാ​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ പ്ര​തി​ക​രി​ച്ചു. ക​രാ​ർ ലം​ഘ​നം ന​ട​ത്തി​യെ​ങ്കി​ൽ വി​ല​ക്ക്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും -ബോ​ർ​ഡി​​െൻറ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മ​ണ്ണി​ൽ ശ്രീ​ല​ങ്ക​ക്ക്​ ​ടെ​സ്​​റ്റി​ൽ ച​രി​ത്ര​വി​ജ​യം സ​മ്മാ​നി​ച്ച്​ നാ​ട്ടി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ ക്യാ​പ്​​റ്റ​ന്​ പി​ടി​വീ​ഴു​ന്ന​ത്.

Tags:    
News Summary - srilankan cricket team captain arrested for drunk driving -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT