Posted On
date_range Updated On
date_range എട്ടു വർഷത്തിനുശേഷം ശ്രീലങ്കൻ ടീം പാകിസ്താനിലേക്ക്
കൊളംബോ: എട്ടു വർഷത്തിനുശേഷം പാകിസ്താനിൽ ക്രിക്കറ്റ് പരമ്പരക്ക് ശ്രീലങ്കൻ ബോർഡ് അനുമതി നൽകി. ശ്രീലങ്കൻ ക്രിക്കറ്റ് ചീഫ് തലിങ്ക സുമതിപാലയാണ് പാകിസ്താനിൽ ക്രിക്കറ്റ് കളിക്കാൻ തീരുമാനിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. ലാഹോർ സ്റ്റേഡിയത്തിലടക്കം മൂന്ന് ട്വൻറി20 മത്സരത്തിനാണ് ശ്രീലങ്ക കളിക്കാൻ സന്നദ്ധതയറിയിച്ചത്. 2009ൽ ലാഹോർ ക്രിക്കറ്റ്് സ്റ്റേഡിയത്തിൽ ശ്രീലങ്കയുടെ മത്സരത്തിനിടെ ഭീകരാക്രമണമുണ്ടായതിനുശേഷം പ്രമുഖ രാജ്യങ്ങൾ ഇതുവരെയും പാകിസ്താനിൽ പരമ്പരക്ക് തയാറായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.