ലങ്കക്ക്​ ആശ്വാസ ജയം

കൊളംബോ: ന്യൂസിലൻഡിനെതിരായ ട്വൻറി20 പരമ്പരയിൽ​ ശ്രീലങ്കക്ക്​ആശ്വാസ ജയം. അഞ്ചുവിക്കറ്റ്​ പിഴുത നായകൻ ലസിത്​ മലിംഗയാണ്​ ലങ്കയുടെ വിജയശിൽപി. ധനുഷ്​ക ഗുണതിലക (30), നിരോഷൻ ഡിക്​വെല്ല (24), ലഹിരു മധുശങ്ക (20), വനിൻഡു ഹസരങ്ക (14 നോട്ടൗട്ട്​) എന്നിവരുടെ മികവിൽ ആദ്യം ബാറ്റുചെയ്​ത ലങ്ക എട്ടുവിക്കറ്റ്​ നഷ്​ടത്തിൽ 125 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ്​ 16 ഒാവറിൽ 88 റൺസിന്​ പുറത്തായി. നാലോവറിൽ വെറും ആറുറൺസ്​ മാത്രം വഴങ്ങിയാണ്​ മലിംഗ അഞ്ചുവിക്കറ്റ്​ പിഴുതത്​.

കിവീസ്​ ബാറ്റ്​സ്​മാൻമാരിൽ നായകൻ ടിം സൗത്തി (28*), മിച്ചൽ സാൻഡ്​നർ (16), കോളിൻ മൺറോ (12) എന്നിവർ മാത്രമാണ്​ രണ്ടക്കം കടന്നത്​. നാലുപേർ പൂജ്യരായി മടങ്ങി.

നേരത്തെ മൂന്ന്​ വിക്കറ്റ്​ വീതം വീഴ്​ത്തിയ മിച്ചൽ സാൻഡ്​നറുടെയും ടോഡ്​ ആസിലി​​െൻറയും മികവിലാണ്​ കിവീസ്​ ശ്രീലങ്കയെ 125 റൺസിലൊതുക്കി​യത്​.
ആദ്യ രണ്ട്​ മത്സരങ്ങൾ ജയിച്ച കിവീസ്​ പരമ്പര നേരത്തേ സ്വന്തമാക്കിയിരുന്നു.

Tags:    
News Summary - sri lanka won t20 against new zealand -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.