കൊളംബോ: അരങ്ങേറ്റ മത്സരത്തിൽ തന്നെ ഹാട്രിക് നേടി ലെഗ് ബ്രേക്ക് സ്പിന്നർ വാനിഡു ഹസരങ്ക താരമായപ്പോൾ സിംബാബ്വെക്കെതിരായ രണ്ടാം ഏകദിനത്തിൽ ആതിഥേയരായ ശ്രീലങ്കക്ക് ജയം. സന്ദർശകരെ ഏഴു വിക്കറ്റിന് തകർത്താണ് ആദ്യ മത്സരത്തിലെ തോൽവിക്ക് ശ്രീലങ്ക കണക്കുവീട്ടിയത്. അരങ്ങേറ്റത്തിൽ ഹാട്രിക് നേടുന്ന മൂന്നാം താരമാണ് വാനിഡു.
ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ, ബംഗ്ലാദേശിെൻറ തെയ്ജുൽ ഇസ്ലാം എന്നിവരാണ് ഇതിനുമുമ്പ് അരങ്ങേറ്റത്തിൽ ഹാട്രിക് നേടിയവർ. ടോസ് നേടിയ ശ്രീലങ്ക സിംബാബ്വെയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ലക്ഷൻ സന്ദകാെൻറയും വാനിഡു ഹസരങ്കയുടെയും നേതൃത്വത്തിലുള്ള ബൗളിങ് ആക്രമണത്തിനുമുന്നിൽ പിടിച്ചുനിൽക്കാനാവാതെ സന്ദർശകൾ 155 റൺസിന് കൂടാരം കയറി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിരോഷൻ ഡിക്വെല്ല (35), ഉപുൽ തരങ്ക (75) എന്നിവരുടെ മികവിൽ എളുപ്പം വിജയം വരിച്ചു. ശ്രീലങ്കക്കായി സന്ദകാൻ നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ, വാനിഡു ഹസരങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.