കൊളംബോ: ശ്രീലങ്കക്കെതിരായ ഏക ടെസ്റ്റ് ക്രിക്കറ്റിൽ സിംബാബ്വെ തകർച്ചയിൽനിന്നും കരകയറി. ക്രെയ്ഗ് ഇർവിെൻറ (151*) പുറത്താകാതെയുള്ള സെഞ്ച്വറി മികവിലാണ് വൻ തകർച്ചയിൽനിന്ന് സിംബാബ്വെ കരകയറിയത്. സ്കോർ: സിംബാബ്വെ-334/8.
ടോസ്നേടിയ സിംബാബ്വെ ബാറ്റിങ് തെരഞ്ഞെടുത്തെങ്കിലും തകർച്ചയോടെയായിരുന്നു തുടക്കം. ഒാപണർമാരായ ഹാമിൽട്ടൺ മസകഡ്സയും (19) റഗിസ് ചക്കാബ്വയും(12) രംഗന ഹെരാത്തിെൻറ പന്തിൽ പുറത്തായതിനു പിന്നാലെ തരിസെയ് മുസകൻഡയും (6) നിലയുറപ്പിക്കാനാവാതെ മടങ്ങി. ഇതോടെ പരുങ്ങലിലായ ടീമിനെ ഇർവിൻ രക്ഷപ്പെടുത്തുകയായിരുന്നു.
ക്ഷമയോടെ ബാറ്റുവീശിയ ഇർവിൻ സിംബാബ്വെയുടെ സ്കോർ പതുക്കെ ഉയർത്തി. 238 പന്തിൽ 13 ഫോറും ഒരു സിക്സും ഉൾപ്പെടെയായിരുന്നു ഇർവിെൻറ ഇന്നിങ്സ്. 24 റൺസുമായി ഡൊണാൾഡ് ട്രിപനോയാണ് ഇർവിനോടൊപ്പം ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.