ശ്രീലങ്കയിൽ ദക്ഷിണാഫ്രിക്കക്ക്​ വിജയത്തുടക്കം

കൊളംബോ: ലങ്കൻ മണ്ണിൽ ദക്ഷിണാഫ്രിക്കക്ക്​ വിജയത്തുടക്കം. ശ്രീലങ്കക്കെതി​രായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റിന്​ ജയിച്ചു. വിക്കറ്റ്​ കീപ്പർ ക്വിൻറൺ ഡികോക്ക് (47)​, ക്യാപ്​റ്റൻ ഫാഫ്​ ഡുപ്ലസിസ്​ (47) ജെ.പി. ഡുമിനി (53) എന്നിവരുടെ ​പ്രകടനത്തിലാണ്​ ദക്ഷിണാഫ്രിക്ക അനായാസം കളി ജയിച്ചത്​. സ്​കോർ: ശ്രീലങ്ക-193/10 (34.3 ഒാവർ), ദക്ഷിണാഫ്രിക്ക 196/5 (31 ഒാവർ).

ആദ്യം ബാറ്റുചെയ്​ത ആതിഥേയർക്ക്​ ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. കാഗിസോ റബാദയും തബ്​റെയ്​സ്​ ഷംസിയും (ഇരുവരും നാലുവിക്കറ്റ്​) എറിഞ്ഞിട്ടപ്പോൾ ലങ്കൻ ബാറ്റിങ്​ 193 റൺസിന്​ അവസാനിച്ചു.

ഏഴ​ുേപർ രണ്ടക്കം കാണാതെ ലങ്കൻ നിരയിൽ മടങ്ങിയപ്പോൾ, പിടിച്ചുനിന്നത്​ കുശാൽ പെരേരയും(81) തിസാര പെരേരയും (49) മാത്രം. 36ന്​ അഞ്ചു വിക്കറ്റ്​ പോയതിനു പിന്നാലെയായിരുന്നു​ പെരേരമാരുടെ ചെറുത്തുനിൽപ്. ചെറിയ വിജയലക്ഷ്യം 31 ഒാവറിൽ ദക്ഷിണാഫ്രിക്ക മറികടന്നു. തബ്​റെയ്​സ്​ ഷംസിയാണ്​ മാൻ ഒാഫ്​ ദ മാച്ച്​. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇതോടെ 1-0 സന്ദർശകർ മുന്നിലെത്തി. 


 

Tags:    
News Summary - Sri Lanka v South Africa, 1st ODI, Dambulla- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT