ഇന്ത്യക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റം: ഗുണതിലകക്ക്​​ വിലക്ക്​

കൊളംബോ: ഇന്ത്യക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തെത്തുടർന്ന്​ ​ശ്രീലങ്കൻ ക്രിക്കറ്റ്​ താരം ധനുഷ്​ക ഗുണതിലകയെ ആറുമത്സരങ്ങളിൽ നിന്ന്​ വിലക്കി. ടീം മാനേജരുടെ റിപ്പോർട്ടി​​െൻറ അടിസ്​ഥാനത്തിൽ ലങ്കൻ ക്രിക്കറ്റ്​ ബോർഡാണ്​ നടപടിയെടുത്തത്​. വിലക്കിനുപുറമെ വാർഷികപ്രതിഫലത്തി​​െൻറ 20 ​ശതമാനം പിഴയും അടക്കണം. പരിശീലകനെ അനുസരിക്കാതിരിക്കുക, പരിശീലനത്തിന്​ വൈകിയെത്തുക തുടങ്ങിയവയാണ്​ ഗുണതിലക​ക്കെതിരായ പരാതികൾ. ഇതോടെ, അബൂദബിയിൽ പാകിസ്​താനെതിരെ നടക്കുന്ന ഏകദിനപരമ്പര  ഗുണതിലകക്ക്​ നഷ്​ടമാകും. ഏകദിനടീമിൽ നിന്ന്​ ഗുണതിലകയെ ഒഴിവാക്കിയിട്ടുണ്ട്​. 

Tags:    
News Summary - Sri Lanka suspend Danushka Gunathilake for breach of discipline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT