Posted On
date_range Updated On
date_range ശ്രീലങ്കയുടെ വൻ േതാൽവി: അന്വേഷണത്തിന് ലങ്കൻ കായികമന്ത്രി ഉത്തരവിട്ടു
കൊളംബോ: ഇന്ത്യയുമായുള്ള പരമ്പരയിൽ ആതിഥേയരായിട്ടും ശ്രീലങ്കൻ ടീം ദയനീയ തോൽവി വഴങ്ങിയത് അന്വേഷിക്കാൻ കായികമന്ത്രി ദയാസിരി ജയശേഖര ഉത്തരവിട്ടു. മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പര കോഹ്ലി നയിച്ച ഇന്ത്യൻ പട തൂത്തുവാരിയിരുന്നു. ടീം ദുർബലമാണെന്നതല്ല വിഷയമെന്നും എന്നാൽ, തോൽവിയുടെ കാരണം കണ്ടെത്തേണ്ടതുണ്ടെന്നും ലങ്കൻ മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തോൽവി രാജ്യത്ത് കനത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ സനത് ജയസൂര്യക്കെതിരെയും വിമർശനമുയർന്നിട്ടുണ്ട്. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ തിലംഗ സുമന്തിപാല രാജിവെക്കണമെന്ന് മുൻ ക്യാപ്റ്റൻ അർജുന രണതുംഗ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.