കൊളംബോ: പരിക്കിൽനിന്ന് മോചിതനായ എയ്ഞ്ചലോ മാത്യൂസിനെ തിരിച്ചുവിളിച്ച് ഇന്ത്യൻ പര്യടനത്തിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച ടീമംഗം കുശാൽ മെൻഡിസിനെ 15 അംഗ ടീമിൽനിന്ന് ഒഴിവാക്കി.
കുമാർ സംഗക്കാരയുടെയും മഹേല ജയവർധനെയുടെയും പിൻഗാമിയായി അവതരിച്ച മെൻഡിസ് 2015ൽ അരങ്ങേറിയ ശേഷം ടീമിന് പുറത്തായിട്ടില്ല. തുടർച്ചയായി 22 മത്സരങ്ങളിൽ ലങ്കൻ ജഴ്സിയണിഞ്ഞ മെൻഡിസിനെ ഇതാദ്യമായാണ് ഒഴിവാക്കുന്നത്. മധ്യനിര ബാറ്റ്സ്മാൻ റോഷൻ ഡിസിൽവയാണ് ഏക പുതുമുഖം. മൂന്നു വീതം ടെസ്റ്റ്, ഏകദിന, ട്വൻറി20 മത്സരങ്ങളടങ്ങിയ പരമ്പരക്ക് നവംബർ 16ന് തുടക്കം കുറിക്കും.
ടീം: ദിനേഷ് ചണ്ഡിമൽ (ക്യാപ്റ്റൻ), ദിമുത് കരുണരത്ന, ധനഞ്ജയ ഡിസിൽവ, സദീര സമരവിക്രമ, എയ്ഞ്ചലോ മാത്യൂസ്, ലാഹിരു തിരിമണ്ണെ, രംഗന ഹെരാത്, സുരങ്ക ലക്മൽ, ദിൽറുവാന പെരേര, ലാഹിരു ഗമാജെ, ലക്ഷൻ സൻദകൻ, വിശ്വ ഫെർണാണ്ടോ, ഡസുൻ ഷനക, നിരോഷൻ ഡിക്വെല്ല, റോഷൻ ഡിസിൽവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.