ഡർബൻ: ഒരു റൺസിന് ഇരട്ട സെഞ്ച്വറി നഷ്ടമായ ഡീൻ എൽഗറും (199) സെഞ്ച്വറി നേടിയ ഹാഷിം അംലയും (137) ആഞ്ഞടിച്ചപ്പോൾ ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് 496 എന്ന നിലയിൽ ഡിക്ലയർ ചെയ്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഒടുവിൽ വിവരം കിട്ടുേമ്പാൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 111 റൺസെടുത്തിട്ടുണ്ട്. ലിട്ടൺ ദാസ് (25), ഇമ്രുൽ ഖൈസ് (ഏഴ്), മുഷ്ഫിഖുർ റഹീം (44) എന്നിവരാണ് പുറത്തായത്. നേരത്തെ, എൽഗറിനും അംലക്കും പുറമെ െഎഡൻ മാർക്റാമും (97) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ബുവാമ (31), ഡ്യൂപ്ലസി (26) എന്നിവർ പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.