ടെസ്​റ്റ്​ ട്രോഫിയുമായി നിന്ന ദക്ഷിണാഫ്രിക്കൻ താരങ്ങൾ വിവാദത്തിൽ

ജൊഹാനസ്​ബർഗ്​: ഇന്ത്യക്കെതി​രായ ടെസ്​റ്റ്​ പരമ്പര കൈക്കലാക്കി കിരീടവുമായി ഫോ​േട്ടാക്ക്​ പോസ്​ ചെയ്​ത ദക്ഷിണാഫ്രിക്കൻ താരങ്ങൾ വിവാദത്തിൽ. കറുത്തവരും വെളുത്തവരും രണ്ടു ഭാഗങ്ങളിലായി നിലയുറപ്പിച്ചതാണ്​ സമൂഹമാധ്യമങ്ങൾ വിവാദമാക്കിയത്​.

ഇരു രാജ്യങ്ങളിലെയും അസമത്വത്തിനെതിരെ പോരാടിയ നേതാക്കന്മാരായ മഹാത്​മ ഗാന്ധി, നെൽസൺ മണ്ടേല എന്നിവരുടെ പേരിലുള്ള ​ഫ്രീഡം ട്രോഫിയുമായി ഇത്തരത്തിൽ നിന്നതിനെ ചോദ്യം ചെയ്​ത്​ ആരാധകർ രംഗത്തെത്തി.

ഹാഷിം ആംല, ആൻഡിലെ പെഹ്​ലുക്ക്​വായോ, ലുങ്കി എൻഗിഡി, കാഗിസോ റബാദ, വെർനോൺ ഫിലാണ്ടർ, കേശവ്​ മഹാരാജ്​ എന്നിവർ ഒരു വശത്ത്​ നിൽക്കു​േമ്പാൾ, കപ്പുമായി ഫാഫ്​ ഡുപ്ലസിസ്, ഡീൻ എൽഗർ, എ.ബി. ഡിവില്ലിയേഴ്​സ്​, മോർനെ മോർക്കൽ, ക്രിസ് ​മോറിസ്​, ഡെയ്​ൽ സ്​​െറ്റെൻ, ഡികോക്ക്​ എന്നിവർ മറുവശത്തായിരുന്നു. ര

ണ്ടു ഭാഗങ്ങളായി നിന്നതിൽ വയസ്സോ, സീനിയോരിറ്റിയോ, മറ്റു നേട്ടങ്ങളോ ഒന്നുമില്ലെന്ന്​ വിമർശകർ ചൂണ്ടിക്കാട്ടുന്നു. ​ദക്ഷിണാഫ്രിക്കയിൽ വർണവിവേചനം ഇനിയും അവസാനിച്ചിട്ടില്ലയെന്നതി​​െൻറ തെളിവാണിതെന്ന്​ ചിലർ ​പ്രതികരിച്ചു.

Tags:    
News Summary - South Africa team poses for picture, split by colour -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.