Posted On
date_range Updated On
date_range വനിത റാങ്കിങ്; സ്മൃതി മന്ദാന നമ്പർ 1
ദുബൈ: പുരുഷ വിഭാഗം ക്രിക്കറ്റ് അടക്കിവാഴുന്ന ഇന്ത്യൻ കുതിപ്പിന് കരുത്തുപകർന്ന് വനിതകളും. െഎ.സി.സി വനിത ഏകദിന റാങ്കിങ്ങിൽ ഇന്ത്യയുടെ സ്മൃതി മന്ദാനയാണ് ഒന്നാം സ്ഥാനത്തേക്കുയർന്നത്. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് സ്മൃതിക്ക് തുണയായത്.
പരമ്പരയിൽ ഒരു സെഞ്ച്വറിയും പുറത്താകാതെ 90 റൺസുമായി താരം ഉജ്ജ്വലമായാണ് ബാറ്റു വീശിയിരുന്നത്. തൊട്ടുപിറകെ ആസ്ട്രേലിയയുടെ എലീസ് പെറി, മെഗ് ലാനിങ് എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ. ആമി സാറ്റർത്വെയ്റ്റ് നാലാം സ്ഥാനത്തേക്കുയർന്നപ്പോൾ ഇന്ത്യയുടെ മിതാലി രാജ് ഒരു പദവി താഴ്ന്ന് അഞ്ചാമതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.