Posted On
date_range Updated On
date_range ഷുഹൈബ് അക്തർ ഇനി പി.സി.ബിയുടെ ബ്രാൻഡ് അംബാസിഡർ
ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ബ്രാൻഡ് അംബാസിഡറായി മുൻ ഫാസ്റ്റ് ബൌളർ ഷുഹൈബ് അക്തറിനെ നിയമിച്ചു. പി.സി.ബി ചെയർമാൻ നജാം സേത്തിയാണ് ട്വിറ്ററിലൂടെയാണ് വാർത്ത പുറത്തുവിട്ടത്. ചെയർമാൻറെ ഉപദേശകനായും അക്തർ പ്രവർത്തിക്കും.
തനിക്ക് ലഭിച്ച ബഹുമതിയിൽ നന്ദി പറയുന്നതായും പി.സി.ബിയുമായി പ്രവർത്തിക്കുമെന്നും അക്തർ വ്യക്തമാക്കി. ക്രിക്കറ്റ് ലോകം കണ്ട മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ അക്തർ 1997 മുതൽ 2011 വരെ 224 അന്താരാഷ്ട്ര മത്സരങ്ങളിൽ പാകിസ്താനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.