കൊളംബോ: ശ്രീലങ്കക്കെതിരായ ട്വൻറി20 മത്സരത്തിനിടയിലെ നാടകീയ സംഭവങ്ങളുടെ പേരിൽ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബുൽ ഹസനും റിസർവ് താരം നൂറുൽ ഹസനും പിഴ. മാച്ച് ഫീയുടെ 25 ശതമാനമാണ് െഎ.സി.സി അച്ചടക്കസമിതി പിഴചുമത്തിയത്.
ലങ്കയുടെ ഇസൂരു ഉഡാന എറിഞ്ഞ 20ാം ഒാവറിലായിരുന്നു ഇരു ടീമിലെയും കളിക്കാർ കൊമ്പുകോർത്തത്. ബൗൺസറായ ആദ്യ രണ്ട് പന്തും നോബാൾ വിളിക്കാതിരുന്നതായിരുന്നു കാരണം. ബൗണ്ടറി ലൈനിനു പുറത്തുനിന്ന നൂറുൽ ഹസൻ ശ്രീലങ്കൻ ഫീൽഡർമാരുമായി വാക്തർക്കമായി.
അമ്പയർമാർ ഇടപെടാൻ മടിച്ചതോടെ കളിക്കാർ തമ്മിലെ തർക്കം രൂക്ഷമായി. ക്രീസ് വിടാൻ ഷാക്കിബിെൻറ നിർദേശംകൂടിയായതോടെ കളി മുടങ്ങുമെന്ന അവസ്ഥയെത്തി. തുടർന്ന് ടെക്നിക്കൽ ഡയറക്ടർ ഖലിദ് മഹ്മൂദ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. കളിയുടെ മര്യാദ ലംഘിക്കുന്നതായിരുന്നു ഷാക്കിബിെൻറയും നൂറുൽ ഹസെൻറയും പെരുമാറ്റമെന്ന് വിലയിരുത്തിയാണ് മാച്ച് റഫറി പിഴ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.