സർഫാസിനെ പാക്​ ടെസ്​റ്റ്​, ട്വൻറി 20 ക്യാപ്​റ്റൻ സ്ഥാനത്ത്​ നിന്ന്​ നീക്കി

ലാഹോർ: സർഫാസ്​ അഹമ്മദിനെ പാകിസ്​താൻ ടെസ്​റ്റ്​, ട്വൻറി 20 ക്രിക്കറ്റ്​ ടീം ക്യാപ്​റ്റൻസ്ഥാനത്ത്​ നിന്ന്​ നീക ്കി. ടെസ്​റ്റ്​ മൽസരങ്ങളിൽ അസ്​ഹർ അലിയായിരിക്കും ക്യാപ്​റ്റൻ. ട്വൻറി 20 ടീമിനെ ബാബർ അസവും നയിക്കും. അതേസമയം, ഏകദിന ടീം ക്യാപ്​റ്റനെ പ്രഖ്യാപിച്ചിട്ടില്ല. ജൂലൈ മാസത്തിലാണ്​ പാകിസ്​താന്​ ഇനി ഏകദിന പരമ്പരയുള്ളത്​.

ക്യാപ്​റ്റൻ സ്ഥാനത്ത്​ നിന്ന്​ മാത്രമല്ല ഇരു ഫോർമാറ്റുകളിലും പാക്​ ക്രിക്കറ്റ്​ ടീമിലും ഇട​ംപിടിക്കാൻ സർഫാസ്​ അഹമ്മദിന്​ സാധിച്ചിട്ടില്ല. ടെസ്​റ്റ്​ ടീം ക്യാപ്​റ്റനായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന്​ അസ്​ഹർ അലി പ്രതികരിച്ചു. പാകിസ്​താനെ ശക്​തമായ ട്വൻറി 20 ടീമാക്കി മാറ്റുമെന്ന്​ ക്യാപ്​റ്റൻ ബാബർ അസവും പറഞ്ഞു.

ആസ്​ട്രേലിയക്കെതിരായ മൂന്ന്​ ട്വൻറി 20 മൽസരങ്ങളും രണ്ട്​ മൽസരങ്ങളുടെ ടെസ്​റ്റ്​ പരമ്പരയിലുമാണ്​ പാകിസ്​താൻ പുതിയ ക്യാപ്​റ്റൻമാരുടെ കീഴിൽ കളിക്കുക.

Tags:    
News Summary - Sarfaraz Ahmed Sacked As Pakistan Captain, Azhar Ali Takes Over In Tests-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT