‘കലങ്ങിയില്ലാ’... അമ്മക്കൊപ്പം സഞ്ജുവി​െൻറ ടിക്​ടോക്​

കോഴിക്കോട്​: ‘കലങ്ങിയില്ലാ... - നന്നായി കലക്കി ഒരു​ ഗ്ലാസ്സൂടെ തര​ട്ടെ മോനേ.. ? ​അമ്മ​ക്കൊപ്പം ടിക്​ടോക്കു മായി എത്തിയിരിക്കുകയാണ്​ ഇന്ത്യൻ ക്രിക്കറ്റ്​ ടീമിലെ മലയാളി താരം സഞ്​ജു സാംസൺ.

മോഹൻലാലും ജഗതി ശ്രീകുമാറും അഭിനയിച്ച്​ ഹിറ്റാക്കിയ ‘യോദ്ധ’ എന്ന ചിത്രത്തിലെ ഏറെ രസകരമായ മുഹൂർത്തമാണ്​ സഞ്​ജു അമ്മ ലിജി വിശ്വനാഥനൊപ്പം ടിക്​ടോക്കിൽ പുനരാവിഷ്​കരിച്ചത്​. ​‘അമ്മ​െക്കാപ്പമുള്ള രസകരമായ സമയം’ എന്ന കുറിപ്പോടെയാണ്​ വിഡിയോ പോസ്​റ്റ്​ ചെയ്​തത്​.

ടിക്​ടോക്കിൽ വള​െര കുറച്ച്​ വിഡിയോ മാത്രം ചെയ്​തിട്ടുള്ള സഞ്ജു ആദ്യമായാണ്​ സംഭാഷണ രംഗം ടിക്​ടോക്കിൽ അഭിനയിക്കുന്നത്​. ഇതുവരെ ഒന്നര ലക്ഷത്തോളം​ ആളുകളാണ്​ ഈ വീഡിയോ ലൈക്​ ചെയ്​തത്​.

@sanjusamson

Fun times with Mommy#motherson

♬ original sound - sanjusamson
Tags:    
News Summary - sanju samson tiktok with mother -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.