Posted On
date_range Updated On
date_range സഹീറിനൊപ്പമുള്ള ചിത്രം പുറത്ത് വിട്ട് ഭാവിവധു
ന്യൂഡൽഹി: ഭാവി വരൻ സഹീർ ഖാനുമൊപ്പമുള്ള ചിത്രം പുറത്ത് വിട്ട് ബോളിവുഡ് നടി സാഗരിക ഗാട്ഗെ. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരത്തോടൊപ്പമുള്ള ചിത്രം ഷെയർ ചെയ്തത്. ഐ.പി.എല്ലിൽ ഡൽഹി ഡെയർ ഡെവിൾസ് പത്ത് വർഷം പൂർത്തിയാക്കിയതിൻെറ പാർട്ടിയിലേതാണ് ചിത്രം.ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം ഏപ്രിലിൽ കഴിഞ്ഞിരുന്നു. വിവാഹക്കാര്യം സഹീർ ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ഷാരൂഖ് ഖാൻ നായകനായ ചക്ദേ ഇന്ത്യ ചിത്രത്തിലെ ശ്രദ്ധേയവേഷം ചെയ്തയാളാണ് സാഗരിക. ദീർഘകാലമായി ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.