ന്യൂഡൽഹി: കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ക്രിക്കറ്റിലെ ഏറ്റവും നിർണായകമായ ചരിത്ര മു ഹൂർത്തത്തിനായി സമ്മാനിക്കുന്ന ലോറസ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ സ ചിെൻറ നേതൃത്വത്തിൽ ഇന്ത്യയുടെ ലോകകപ്പ് വിജയാഘോഷവും. കിരീട നേട്ടത്തിനുശേഷം സഹതാരങ്ങളുടെ തോളിലേറി മൈതാനം വലവെക്കുന്ന മനോഹര ചിത്രം ‘ഒരു രാജ്യത്തിെൻറ ചിറകേറി’ എന്ന തലവാചകത്തോടെയാണ് മാധ്യമങ്ങൾ നൽകിയിരുന്നത്.
മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയെ ആറു വിക്കറ്റിന് വീഴ്ത്തിയായിരുന്നു സചിെൻറ നേതൃത്വത്തിലിറങ്ങിയ ഇന്ത്യയുടെ വിജയം. 2000-2020 കാലത്ത് ക്രിക്കറ്റിലെ ഏറ്റവും വിലയേറിയ മുഹൂർത്തം തേടിയാണ് വോട്ടെടുപ്പ്. അഞ്ചു നാമനിർദേശങ്ങളിൽ കൂടുതൽ വോട്ടു നേടുന്നവർ വിജയിയാകും. ഫെബ്രുവരി 16ന് വോെട്ടടുപ്പ് അവസാനിക്കും. 17ന് ബർലിനിൽ പുരസ്കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.