ലോകകപ്പിൽ പാകിസ്​താനെ ഒരിക്കൽ കൂടി തോൽപ്പിക്കേണ്ട സമയമായി- സചിൻ

മുംബൈ: ക്രിക്കറ്റ്​ ലോകകപ്പിൽ പാകിസ്​താനെ ഒരിക്കൽ കൂടി തോൽപ്പിക്കേണ്ട സമയമായിരിക്കുന്നുവെന്ന്​ മുൻ ഇന്ത ്യൻ ക്രിക്കറ്റ്​ താരം സചിൻ തെൻഡുൽക്കർ. പാകിസ്​താന്​ സൗജന്യമായി രണ്ട്​ പോയിൻറ്​ നൽകുന്നതിനെ വ്യക്​തപരമായി താൻ അനുകൂലിക്കുന്നില്ലെന്നും സചിൻ പറഞ്ഞു.

എങ്കിലും താൻ രാജ്യത്തിനാണ്​ പ്രഥമ പരിഗണന നൽകുന്നത്​. പാകിസ്​താനുമായുള്ള മൽസരത്തെ കുറിച്ച്​ ഇന്ത്യ എന്ത്​ തീരുമാനമെടുത്താലും താൻ ഹൃദയം കൊണ്ട്​ അതിനെ പിന്തുണക്കുമെന്നും താരം വ്യക്​തമാക്കി. ട്വിറ്ററിലുടെയാണ്​ ലോകകപ്പിലെ ഇന്ത്യ-പാക്​ മൽസരത്തെ കുറിച്ച്​ സചിൻ പ്രസ്​താവന നടത്തിയത്​.

പല മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങളും ബി.സി.സി.​െഎയിലെ ഒരു വിഭാഗവും ഇന്ത്യ-പാക്​ ലോകകപ്പ്​ ക്രിക്കറ്റ്​ മൽസരത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ പ്രതികരണവുമായി സചിനും രംഗത്തെത്തുന്നത്​. നേരത്തെ സുനിൽ ഗവാസ്​കറും ഇന്ത്യ പാകിസ്​താനെതിരെ കളിക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Sachin Tendulkar: Will hate to see India forfeit Pak WC-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.