ധോ​ണി അ​ഞ്ചാ​മ​നാ​യി​ത​ന്നെ ബാ​റ്റു​ചെ​യ്യ​െ​ട്ട –സ​ച്ചി​ൻ

ന്യൂ​ഡ​ൽ​ഹി: മി​ക​ച്ച അ​നു​ഭ​വ സ​മ്പ​ത്തു​ള്ള താ​ര​മെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ൻ ബാ​റ്റി​ങ്​ ഒാ​ഡ​റി​ൽ എം.​എ​ സ്​ ധോ​ണി അ​ഞ്ചാ​മ​നാ​യി​ത്ത​ന്നെ ബാ​റ്റു​ചെ​യ്യ​െ​ട്ട​യെ​ന്ന്​ സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക​ർ. ഏ​ക​ദി​ന ലോ​ക​ക ​പ്പി​ന്​ ഇം​ഗ്ല​ണ്ടി​ൽ തു​ട​ക്ക​മാ​വാ​ൻ ദി​വ​സ​ങ്ങ​​ൾ​മാ​ത്രം ബാ​ക്കി​യി​രി​ക്കെ ഇ​ന്ത്യ​യു​ടെ ബാ​റ്റി​ ങ്​ ക്ര​മ​ത്തെ കു​റി​ച്ച്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ​ഇ​തി​ഹാ​സ താ​രം.

‘‘ഇൗ ​ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള താ​രം കോ​ഹ്​​ലി​യാ​ണ്. എ​​​െൻറ വ്യ​ക്​​തി​പ​ര​മാ​യ അ​ഭി​പ്രാ​യം ധോ​ണി അ​ഞ്ചാ​മ​നാ​യി ബാ​റ്റി​ങ്ങി​നി​റ​ങ്ങ​െ​ട്ട​യെ​ന്നാ​ണ്. കൂ​ടു​ത​ൽ ആ​ക്ര​മ​ണ​കാ​രി​യാ​യ ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ ആ​റാ​മ​നാ​യി​റ​ങ്ങു​േ​മ്പാ​ൾ, ​ശ്ര​ദ്ധി​ച്ചു ക​ളി​ക്കു​ന്ന ധോ​ണി​യെ അ​ഞ്ചാ​മ​നാ​ക്കു​ന്ന​ത്​ ടീ​മി​ന്​ ഗു​ണം​ചെ​യ്യും. സ​മ്മ​ർ​ദം അ​തി​ജ​യി​ച്ച്​ ടീ​മി​നെ ജ​യ​ത്തി​ലേ​ക്ക്​ ന​യി​ക്കാ​ൻ കെ​ൽ​പു​ള്ള താ​ര​മാ​യി​രി​ക്ക​ണം ഇൗ ​പൊ​സി​ഷ​നി​ൽ.

അ​തി​ന്​ ന​ല്ല​ത്​ ധോ​ണി​ത​ന്നെ. ആ​വ​​ശ്യ​മാ​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഹാ​ർ​ദി​ക്കി​നൊ​പ്പം വെ​ടി​ക്കെ​ട്ട്​ തീ​ർ​ക്കാ​നും ധോ​ണി​ക്കാ​വും’’ -2011 ധോ​ണി​യോ​ടൊ​പ്പം ലോ​ക​ക​പ്പ്​ ഉ​യ​ർ​ത്തി​യ സ​ച്ചി​ൻ പ​റ​ഞ്ഞു. ഒാ​പ​ണ​ർ​മാ​രെ​ക്കു​റി​ച്ചും സ​ച്ചി​ൻ പ്ര​തീ​ക്ഷ പ​ങ്കു​വെ​ച്ചു. ‘‘ വ​ല​ങ്ക​യ്യ​നും ഇ​ട​ങ്ക​യ്യ​നും ഒാ​പ​ണി​ങ്ങി​ൽ ഒ​ന്നി​ക്കു​ന്ന​ത്​ ഗു​ണ​മാ​വുമെന്നും സ​ച്ചി​ൻ പ​റ​ഞ്ഞു.

Tags:    
News Summary - sachin dhoni-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT