രോഹൻ എസ്. കുന്നുമ്മൽ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ

മുംബൈ: മലയാളി താരം രോഹൻ എസ്. കുന്നുമ്മൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ ഇടം നേടി. ജനുവരി– ഫെബ്രുവരി മാസങ്ങളിലായാണ് അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പര. കഴിഞ്ഞ വർഷം കൂച്ച് ബെഹാർ ട്രോഫി അണ്ടർ 19 ടൂർണമെന്റിൽ ഡൽഹിക്കെതിരെ 253 റൺസെടുത്ത രോഹൻറ പ്രകടനം 2016ലെ ഏറ്റവും മികച്ച യുവപ്രതിഭക്കുള്ള പുരസ്കാരം നേടിക്കൊടുത്തിരുന്നു. അണ്ടർ 19 ചാലഞ്ചർ ട്രോഫിയിൽ ഇന്ത്യ ഗ്രീനിനായി കളത്തിലിറങ്ങിയിട്ടുണ്ട്.

കോഴിക്കോട് കൊയിലാണ്ടിയില സുശീൽ–കൃഷ്ണ ദമ്പതികളുടെ മകനാണ് രോഹൻ. കഴിഞ്ഞ ഡിസംബറില്‍ ഏഷ്യാ കപ്പ് നേടിയ അണ്ടര്‍-19 ടീമില്‍ അംഗങ്ങളായിരുന്ന പൃഥ്വി ഷാ, അഭിഷേക് ശര്‍മ, ഹിമാന്‍ഷു റാണ, ആയുഷ് ജാംവാള്‍, ഹേരംഭ് പാരബ്, ശുഭ്മാന്‍ ഗില്‍ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

Tags:    
News Summary - rohan s kunnummal in india U19 team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT