Posted On
date_range Updated On
date_range ഇന്ത്യയെ പരാജയപ്പെടുത്തി മടങ്ങവേ ആസ്ട്രേലിയന്‍ ടീം ബസിന് നേരെ കല്ലേറ്
ഗുവാഹത്തി: രണ്ടാം ട്വന്റി-ട്വന്റി മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിനു പിന്നാലെ ഓസ്ട്രേലിയന്‍ ടീം സഞ്ചരിച്ച ബസിനു നേരെ കല്ലേറ്. മത്സരശേഷം സ്റ്റേഡിയത്തില്‍ നിന്നും ഹോട്ടലിലേക്ക് പോകുന്നതിനിടയൊണ് ബസിനു നേരെ കല്ലേറുണ്ടായത്. ഓസീസ് താരം ആരോണ്‍ ഫിഞ്ച് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബസിൻെറ ചില്ല് തകർന്ന ഫോട്ടോ പുറത്തുവിട്ടു.
അസ്സാം മുഖ്യമന്ത്രി സർബാനന്ദ സോണോവാൽ ആക്രമണത്തെ അപലപിച്ചു, കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് അദ്ദേഹം പറഞ്ഞു. ഹിമാന്ത ബിസ്വാ ശർമ്മ എം.എൽ.എ ഓസ്ട്രേലിയൻ ടീമിനോട് ക്ഷമാപണം നടത്തുകയും കുറ്റവാളികളെ ശിക്ഷിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടര്‍ പരാജയങ്ങളില്‍ ഉഴഞ്ഞിരുന്ന ഓസീസ് ഇന്നലെ നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.