??????? ???????

‘പന്ത്​ പിടിത്തം’ പോര; കീപ്പിങ്​ സെലക്​ഷനിനെതിരെ മുൻ ഇന്ത്യൻ വിക്കറ്റ്​ കീപ്പർമാർ

ന്യൂഡൽഹി: ധോണിക്കു ശേഷം വിക്കറ്റിനു പിന്നിലെ കാവലാൾ ആരായിരിക്കണമെന്നത്​​ ഇന്ത്യൻ സെലക്​ടർമാർക്ക്​ വലിയ വെല്ലുവിളിയാണ്​. ടെസ്​റ്റിൽ നിന്ന്​ നേരത്തെ തന്നെ വിരമിച്ച ധോണിയുടെ മികവിനൊത്ത ഒരാളെ ആ പൊസിഷനിൽ കണ്ടെത്താൻ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്​റ്റ്​ പരമ്പരയിൽ ദിനേഷ്​ കാർത്തികും അരങ്ങേറ്റം കുറിച്ച ​ഋഷഭ്​ പന്തുമായിരുന്നു കീപ്പർമാർ. ആദ്യ രണ്ടു മത്സരത്തിൽ ദിനേഷ്​ കാർത്തികിന്​ കീപ്പിങ്​ ചുമതല നൽകിയെങ്കിലും അവസരത്തിനൊത്തുയരാതായതോടെയാണ്​ പന്തിന്​ നറുക്കു വീണത്​.

എന്നാൽ, പന്തി​​െൻറ കീപ്പിങ്ങിൽ വിമർശനവുമായി മുൻ ഇന്ത്യൻ വിക്കറ്റ്​ കീപ്പർമാർ രംഗ​ത്തെത്തിയതോടെ, ഇൗ വിഷയം വീണ്ടും സജീവമായി. നയൻ മോംഗിയ, കിരൺ മോറെ, ദീപ്​ ദേശ്​ഗുപ്​ത എന്നിവരാണ്​ പന്തിനെ ടെസ്​റ്റ്​ കീപ്പറാക്കിയതിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്​. യുവ താരം കീപ്പറായ ആറു ഇന്നിങ്​സുകളിൽ 76 ബൈ റൺസ് ഇന്ത്യ വഴങ്ങിയെന്ന കണക്ക്​ നിരത്തിയാണ്​ മുൻ താരങ്ങളുടെ ​വിമർശനം.

‘‘ പന്ത്​ ഇനിയും ഒരുപാട്​ മെച്ചപ്പെടാനുണ്ട്​. ​യുവതാരത്തി​​െൻറ കീപ്പിങ്ങിൽ അടിസ്​ഥാന കാര്യങ്ങളിൽ തന്നെ മാറേണ്ടതായ പല പിഴവുകളുമുണ്ട്​​. ​െഎ.പി.എൽ മികവ്​ കണ്ട്​ സെലക്​ടർമാർ ടെസ്​റ്റിൽ താരങ്ങളെ പരിഗണിക്കരുത്​. സ്​പിൻ ബൗളിങ്ങിൽ അയാൾ പലപ്പോഴും പരാജയമാകുന്നു. ഹനുമാ വിഹാരിയുടെയും അശ്വി​​െൻറയും ജഡേജയുടെയും ബൗളിനു പിന്നിലെ താരത്തി​​െൻറ പ്രകടനം എടുത്താൽ അതുകാണാം. ഋഷഭി​​െൻറ തോൾ പരുക്കനാണ്​. പന്തി​​െൻറ ടേണിങ്ങിനൊത്ത്​ ചാടാൻ കഴിയുന്നില്ല. എന്നാൽ, ഫാസ്​റ്റ്​ ബൗളിങ്ങിൽ ഇതു പ്രശ്​നമാവുന്നില്ല. ഒരു പാട്​ ഏരിയ ഇനിയും അയാൾക്ക്​ കവർ ചെയ്യാനുണ്ട്​.’’ മോംഗിയ പറഞ്ഞു.

‘‘പേസർമാരുടെ ബൗളി​​െൻറ ഗതിമനസിലാക്കി ഋഷഭ്​​ നേരത്തെ ആ പൊസിഷനിലേക്ക്​ ചാടുന്നുണ്ട്​. പക്ഷേ, സ്​പിന്നർമാർക്കു പിന്നിൽ പന്ത്​ പിഴക്കുയാണ്​. എന്നാൽ, ഒരു പരമ്പര കൊണ്ട്​ മാത്രം ഒരാളെ വിലയിരുത്തരുത്​’’- ​േദശ്​ഗുപ്​ത പറഞ്ഞു. കീപ്പിങ്​ പരിശീലനത്തിൽ കാലാനുസൃതമായമാറ്റം കാര്യമായിവേണമെന്ന്​ കീരൺ മോറെ പറഞ്ഞു.

Tags:    
News Summary - Rishabh Pant Needs More Time But Former India Keepers- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT